ഴയ കറൻസികൾ കൈയിൽ ഇരിക്കുന്നവർ വേഗം മാറ്റിക്കൊള്ളൂ. കാരണം ഖത്തറിൽ പഴയ കറൻസികൾക്ക് ജൂലൈ ഒന്ന് വരെയെ വിലയുള്ളൂ. ബാങ്ക് ശാഖകൾ സന്ദർശിച്ചോ; എ.ടി.എം മെഷീനുകൾ ഉപയോഗിച്ചോ പഴയ നോട്ടുകൾ ഉടൻ തന്നെ മാറ്റിയെടുക്കുക്കണമെന്നും ജൂലൈ ഒന്നിന് ശേഷം പഴയ നോട്ടുകൾ സ്വീകരിക്കില്ലായെന്നും ബാങ്ക് അധികൃതര് അറിയിച്ചു.

പഴയ കറൻസികൾ മാറ്റിയെടുക്കുന്നത് സംബന്ധിച്ച് വിവിധ ബാങ്കുകൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നല്കുന്ന നിർദേശങ്ങൾക്ക് പുറമേ ഉപഭോക്താക്കൾക്ക് എസ്.എം.എസ് ആയും സന്ദേശങ്ങൾ അയക്കുന്നുണ്ട്.കഴിഞ്ഞ വർഷം ഡിസംബര്; 13നാണ് നിലവിലുള്ള നാലാം കറൻസികൾ പിൻവലിക്കുന്നതായും ഡിസംബർ 18 മുതൽ പുതിയ കറൻസികൾ പുറത്തിറക്കുമെന്നും ഖത്തർ സെൻട്രല്; ബാങ്ക് പ്രഖ്യാപിച്ചത്.

പഴയ സീരീസിലുള്ള കറൻസികൾ മാച്ച്് വരെ ഉപയോഗിക്കാമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ജൂലൈ ഒന്ന് വരെ പഴയ കറൻസികൾ സ്വീകരിക്കുമെന്ന് ഫെബ്രുവരി മാസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

ജൂലൈ ഒന്നിന് ശേഷം ബാങ്കുകളോ എക്‌സ്‌ചേഞ്ചുകളോ മറ്റു വാണിജ്യ സ്ഥാപനങ്ങളോ ഒന്നും പഴയ കറൻസികൾ സ്വീകരിക്കില്ല.ഖത്തറിലെ മിക്ക ബാങ്കുകളും ഇപ്പോൾ എ.ടി.എം മെഷീനുകളിൽ പഴയ കറൻസികളും പുതിയ കറൻസികളും സ്വീകരിക്കുന്നുണ്ട്. എന്തെങ്കിലും കാരണവശാൽ ജൂലൈ ഒന്നിന് മുമ്പ് കറൻസികള്; മാറ്റിവാങ്ങാൻ കഴിയാത്തവർക്ക് ഖത്തർ സെൻട്രല്; ബാങ്കുമായി ബന്ധെപ്പട്ട്് പഴയ കറൻസികള്; പിൻവലിച്ച് 10 വർഷത്തിനുള്ളിൽ മാറ്റിയെടുക്കാമെന്നൊരു വ്യവസ്ഥയുണ്ട്. അത് പക്ഷേ ചില നടപടിക്രമങ്ങൾക്ക് വിധേയമായിരിക്കും.