- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറും വിദേശികളെ കുറയ്ക്കാനുള്ള ആലോചനയിൽ; അടുത്ത മൂന്ന് വർഷം കൊണ്ട് സ്വദേശി തൊഴിലാളികളുടെ എണ്ണം കൂട്ടാൻ നീക്കം
ദോഹ: സൗദി, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലെ പോലെ ഖത്തറിലും സ്വദേശികളെ കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഭാവിയിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടു വരാൻ ആലോചിക്കുന്നുണ്ടെന്നും അടുത്ത മൂന്നു വർഷം കൊണ്ടു തൊഴിൽ മേഖലയിലെ ഖത്തരികളുടെ എണ്ണത്തിൽ നാലു ശതമാനം വർധനയുണ്ടാക്കുമെന്നും തൊഴിൽ, സ
ദോഹ: സൗദി, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലെ പോലെ ഖത്തറിലും സ്വദേശികളെ കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഭാവിയിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടു വരാൻ ആലോചിക്കുന്നുണ്ടെന്നും അടുത്ത മൂന്നു വർഷം കൊണ്ടു തൊഴിൽ മേഖലയിലെ ഖത്തരികളുടെ എണ്ണത്തിൽ നാലു ശതമാനം വർധനയുണ്ടാക്കുമെന്നും തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ദേശീയ ദിനത്തോടനുബന്ധിച്ചു മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രാലയത്തിന്റെ മുൻഗണനകളിൽ പ്രധാനമാണിതെന്നും റിപ്പോർട്ടിലുണ്ട്. ജോലിക്കു പോകാനുള്ള മടി മാറ്റാൻ തൊഴിലിന്റെ പ്രാധാന്യവും മഹത്വവും ചൂണ്ടിക്കാട്ടി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രചാരണപരിപാടിക നടത്തിയതും സ്വദേശികളെ ആകർഷിക്കാനുള്ളതിന്റെ മുന്നോടിയായാണ്. ഇതിന് പുറമേ വീട്ടിൽ നിന്നു ബിസിനസ് നടത്തുന്നതിനെക്കുറിച്ചും മണി മാനേജ്‌മെന്റിനെക്കുറിച്ചും പൗരന്മാർക്കു മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്.