- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ന് മുതൽ രാജ്യത്ത് ഇന്ധന വില കൂടും; സൂപ്പർ ഗ്രേഡ് പെട്രോളിന് അഞ്ചു ദിർഹം വർധിപ്പിച്ച് 1.70 റിയാൽ പുതിയ നിരക്ക്
ദോഹ: ഇന്ന് മുതൽ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്. വിലയിൽ അഞ്ചു ദിർഹത്തിന്റെ വർധനവാണ് നിലവിൽ വന്നിരിക്കുന്നത്. സൂപ്പർ ഗ്രേഡ് പെട്രോളിന് അഞ്ചു ദിർഹം വർധിപ്പിച്ച് 1.70 റിയാലെത്തി. രണ്ടുമാസത്തിനിടെ 15 ദിർഹത്തിന്റെ വർധനയാണു സൂപ്പർ ഗ്രേഡ് പെട്രോളിനുണ്ടായത്. പ്രീമിയം ഗ്രേഡ് പെട്രോളിനു ലീറ്ററിന് 1.60 റിയാലായി വില. (പഴയ വില 1.55 റിയാൽ). ഡീസൽ വില ലീറ്ററിന് 1.55 റിയാലിലെത്തി. കഴിഞ്ഞ മാസം സൂപ്പർ ഗ്രേഡിന് പത്തു ദിർഹവും പ്രീമിയം ഗ്രേഡിനും ഡീസലിനും അഞ്ചു ദിർഹവും വീതമാണു വർധിപ്പിച്ചത്. 2016 മെയ് ഒന്നുമുതലാണ് രാജ്യാന്തരവിപണിയിലെ വ്യത്യാസത്തിനനുസരിച്ച് ഖത്തർ ആഭ്യന്തരവിപണിയിൽ എല്ലാമാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിച്ചു തുടങ്ങിയത്.
ദോഹ: ഇന്ന് മുതൽ രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്. വിലയിൽ അഞ്ചു ദിർഹത്തിന്റെ വർധനവാണ് നിലവിൽ വന്നിരിക്കുന്നത്. സൂപ്പർ ഗ്രേഡ് പെട്രോളിന് അഞ്ചു ദിർഹം വർധിപ്പിച്ച് 1.70 റിയാലെത്തി. രണ്ടുമാസത്തിനിടെ 15 ദിർഹത്തിന്റെ വർധനയാണു സൂപ്പർ ഗ്രേഡ് പെട്രോളിനുണ്ടായത്. പ്രീമിയം ഗ്രേഡ് പെട്രോളിനു ലീറ്ററിന് 1.60 റിയാലായി വില. (പഴയ വില 1.55 റിയാൽ). ഡീസൽ വില ലീറ്ററിന് 1.55 റിയാലിലെത്തി.
കഴിഞ്ഞ മാസം സൂപ്പർ ഗ്രേഡിന് പത്തു ദിർഹവും പ്രീമിയം ഗ്രേഡിനും ഡീസലിനും അഞ്ചു ദിർഹവും വീതമാണു വർധിപ്പിച്ചത്. 2016 മെയ് ഒന്നുമുതലാണ് രാജ്യാന്തരവിപണിയിലെ വ്യത്യാസത്തിനനുസരിച്ച് ഖത്തർ ആഭ്യന്തരവിപണിയിൽ എല്ലാമാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിച്ചു തുടങ്ങിയത്.
Next Story