- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി വാഹനങ്ങളിൽ വെയ്‌സറ്റിടാൻ പ്രത്യേക ബാഗും; മാലിന്യം റോഡിൽ വലച്ചെറിയാതിരിക്കാൻ പുതിയ പദ്ധതിയുമായി ദോഹ നഗരാസൂത്രണ മന്ത്രാലയം
ദോഹ: ഖത്തറിലെ വാഹനങ്ങളിൽ ഇനി വെയ്‌സറ്റിടാൻ പ്രത്യേക ബാഗ്. യാത്രയ്ക്കിടയിലെ മാലിന്യം നിക്ഷേപിക്കാനായാണ് ഡ്രൈവർമാർക്ക് സഞ്ചി നൽകാൻ പദ്ധതി തയ്യാറാക്കുന്നത്. നഗരാസൂത്രണ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കിടയിൽ ഉപയോഗിക്കുന്ന അഹാര സാധനങ്ങളുടെയും മറ്റും അവശിഷ്ടം റോഡിൽ വലിച്ചെറിയുന്നത് തടയാനാണ് പദ്ധതി. അതിന്റെ ഭാഗമായ
ദോഹ: ഖത്തറിലെ വാഹനങ്ങളിൽ ഇനി വെയ്‌സറ്റിടാൻ പ്രത്യേക ബാഗ്. യാത്രയ്ക്കിടയിലെ മാലിന്യം നിക്ഷേപിക്കാനായാണ് ഡ്രൈവർമാർക്ക് സഞ്ചി നൽകാൻ പദ്ധതി തയ്യാറാക്കുന്നത്. നഗരാസൂത്രണ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.
യാത്രയ്ക്കിടയിൽ ഉപയോഗിക്കുന്ന അഹാര സാധനങ്ങളുടെയും മറ്റും അവശിഷ്ടം റോഡിൽ വലിച്ചെറിയുന്നത് തടയാനാണ് പദ്ധതി. അതിന്റെ ഭാഗമായി എല്ലാ വാഹനങ്ങൾക്കും പ്രത്യേകം സഞ്ചി നൽകും. രാജ്യം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന കുറിപ്പുള്ള
സഞ്ചിയാണ് ഡ്രൈവർമാർക്ക് നൽകുന്നത്.
രാജ്യത്ത് എവിടെയെങ്കിലും മാലിന്യം വലിച്ചെറിയുന്നുണ്ടെങ്കിൽ അതിന്റെ ചിത്രം എടുത്ത് വകുപ്പിനെ അറിയിക്കാനും മന്ത്രാലയം നിർദേശിക്കുന്നു. ബലാദിയ ആപ്ലിക്കേഷനിലാണ് പരാതി അറിയിക്കേണ്ടത്. പൊതുസ്ഥലത്ത് തുപ്പരുതെന്നും മാലിന്യം വലിച്ചെറിയരുതെന്നുമുള്ള പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് തുപ്പിയാൽ 200 റിയാലാണ് പിഴ. മാലിന്യം കൃത്യമായി നിേക്ഷപിച്ചില്ലെങ്കിൽ 400 മുതൽ 500 റിയാൽ വരെയും പിഴ ചുമത്തുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.