- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി ഡ്രൈവിങ് ലൈസൻസ് പുതുക്കലും വളരെ എളുപ്പം; മെട്രാഷ് രണ്ട്' വഴി ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സംവിധാനമൊരുക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: ഇനി ഡ്രൈവിങ് ലൈസൻസ് പുതുക്കലും വളരെ എളുപ്പം.ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാക്കുന്ന 'മെട്രാഷ് രണ്ട്' വഴി ഇനി ഡ്രൈവിങ് ലൈസൻസ് പുതുക്കാം. ലൈസൻസ് പുതുക്കാനുള്ള ഫീസായ 250 റിയാലും ഓൺലൈൻ വഴി നൽകാവുന്നതാണ്. പുതുക്കിയ ലൈസൻസ് വിലാസക്കാരന്റെ സ്ഥലത്ത് എത്തിച്ചുതരാനായി 20 റിയാൽ കൂടി അധികം നൽകിയാൽ മതിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. കേടുപറ്റിയ ലൈസൻസ് മാറ്റിക്കിട്ടാനും മെട്രാഷ് രണ്ട് വഴി അപേക്ഷിക്കാം. ഇതിന് പുറമെ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ വിസ സംബന്ധമായ മൂന്ന് പ്രധാന സേവനങ്ങൾക്കൂടി മെട്രാഷ് രണ്ട് വഴി ലഭ്യമാക്കുന്ന പദ്ധതിയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. വ്യക്തിഗത സ്‌പോൺസർഷിപ്പിന് കീഴിലുള്ള വിദേശികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച് തിരിച്ചുവരുമ്പോൾ റിട്ടേൺ വിസക്കും മെട്രാഷ് രണ്ട് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയോ അപേക്ഷിക്കാം. പാസ്‌പോർട്ട് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്ത വിദേശികൾക്ക് പാസ്‌പോർട്ട് സംബന്ധമായ വ
ദോഹ: ഇനി ഡ്രൈവിങ് ലൈസൻസ് പുതുക്കലും വളരെ എളുപ്പം.ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാക്കുന്ന 'മെട്രാഷ് രണ്ട്' വഴി ഇനി ഡ്രൈവിങ് ലൈസൻസ് പുതുക്കാം. ലൈസൻസ് പുതുക്കാനുള്ള ഫീസായ 250 റിയാലും ഓൺലൈൻ വഴി നൽകാവുന്നതാണ്. പുതുക്കിയ ലൈസൻസ് വിലാസക്കാരന്റെ സ്ഥലത്ത് എത്തിച്ചുതരാനായി 20 റിയാൽ കൂടി അധികം നൽകിയാൽ മതിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. കേടുപറ്റിയ ലൈസൻസ് മാറ്റിക്കിട്ടാനും മെട്രാഷ് രണ്ട് വഴി അപേക്ഷിക്കാം.
ഇതിന് പുറമെ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ വിസ സംബന്ധമായ മൂന്ന് പ്രധാന സേവനങ്ങൾക്കൂടി മെട്രാഷ് രണ്ട് വഴി ലഭ്യമാക്കുന്ന പദ്ധതിയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
വ്യക്തിഗത സ്‌പോൺസർഷിപ്പിന് കീഴിലുള്ള വിദേശികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച് തിരിച്ചുവരുമ്പോൾ റിട്ടേൺ വിസക്കും മെട്രാഷ് രണ്ട് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയോ അപേക്ഷിക്കാം. പാസ്‌പോർട്ട് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്ത വിദേശികൾക്ക് പാസ്‌പോർട്ട് സംബന്ധമായ വിവരങ്ങളിൽ മാറ്റംവരുത്താനും പുതിയ സംവിധാനം വഴി സാധ്യമാകും. കാലാവധിയുള്ള വിസയുള്ളവർക്കാണ് ഇങ്ങനെ വിവരങ്ങൾ മാറ്റാനാകുക. രണ്ട് വിസയുള്ളവർക്ക് ഒരെണ്ണം ഒഴിവാക്കി ഒരെണ്ണം മാത്രമായി നിലനിർത്താനും ഇതു വഴി ലഭ്യമാകും. ഇതിനായി സർവീസ് ചാർജ് ഈടാക്കുന്നുണ്ട്.