- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ആകാശത്തുനിന്നുള്ള ചിത്രങ്ങൾ എടുക്കുന്നത് പതിവായി; അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നത് നിരോധിച്ച് അധികൃതർ
ദോഹ: വിനോദത്തിനായി ആകാശത്തുനിന്നുള്ള ചിത്രങ്ങൾ എടുക്കുന്നത് പതിവായതോടെ രാജ്യത്ത് അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് ഖത്തർ സിവിൽ ഏവിയേഷൻ (സി.എ.എ.) നിരോധിച്ചു.2002ലെ 11 ആം നമ്പർ നിയമപ്രകാരമാണ് റിമോട്ട്ലി പൈലറ്റഡ് എയർ വെഹിക്കിൾസ് (ആർ.പി.എ.എസ്.) ഡ്രോൺ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിരോധിച്ചത്. പ്രമുഖ വ്യാപാരസമുച്ചയങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നായി ലഭിക്കുന്ന ഡ്രോണുകൾ ഉപയോഗിച്ച് വിനോദത്തിനായി ആകാശത്തുനിന്നുള്ള ചിത്രങ്ങൾ എടുക്കുന്നത് പതിവായിരിക്കുകയാണ്. എന്നാൽ ഇത് രാജ്യത്തിന്റെ ആകാശസുരക്ഷയ്ക്കും ഗതാഗതത്തിനും ഭീഷണിയാകും എന്നതിനാലാണ് ഡ്രോണുകളെ നിയന്ത്രിക്കാൻ തീരുമാനിച്ചത്. ഉത്തരവ് പാലിക്കാതെ ഡ്രോൺ ഉപയോഗിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സി.എ.എ. നിർദേശിച്ചു.യു.എ.ഇ.യിൽ ക്യാമറയുള്ള ഡ്രോൺ ഉപയോഗിക്കുന്നവർ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിലുണ്ട്. യു.കെ.യിൽ കഴിഞ്ഞ മാസമാണ് ഈ ഉത്തരവ് നടപ്പ
ദോഹ: വിനോദത്തിനായി ആകാശത്തുനിന്നുള്ള ചിത്രങ്ങൾ എടുക്കുന്നത് പതിവായതോടെ രാജ്യത്ത് അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് ഖത്തർ സിവിൽ ഏവിയേഷൻ (സി.എ.എ.) നിരോധിച്ചു.2002ലെ 11 ആം നമ്പർ നിയമപ്രകാരമാണ് റിമോട്ട്ലി പൈലറ്റഡ് എയർ വെഹിക്കിൾസ് (ആർ.പി.എ.എസ്.) ഡ്രോൺ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിരോധിച്ചത്.
പ്രമുഖ വ്യാപാരസമുച്ചയങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നായി ലഭിക്കുന്ന ഡ്രോണുകൾ ഉപയോഗിച്ച് വിനോദത്തിനായി ആകാശത്തുനിന്നുള്ള ചിത്രങ്ങൾ എടുക്കുന്നത് പതിവായിരിക്കുകയാണ്. എന്നാൽ ഇത് രാജ്യത്തിന്റെ ആകാശസുരക്ഷയ്ക്കും ഗതാഗതത്തിനും ഭീഷണിയാകും എന്നതിനാലാണ് ഡ്രോണുകളെ നിയന്ത്രിക്കാൻ തീരുമാനിച്ചത്.
ഉത്തരവ് പാലിക്കാതെ ഡ്രോൺ ഉപയോഗിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സി.എ.എ. നിർദേശിച്ചു.യു.എ.ഇ.യിൽ ക്യാമറയുള്ള ഡ്രോൺ ഉപയോഗിക്കുന്നവർ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിലുണ്ട്. യു.കെ.യിൽ കഴിഞ്ഞ മാസമാണ് ഈ ഉത്തരവ് നടപ്പാക്കിയത്.