ണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഖത്തർ പുതിയ സമ്പത്തിക പരിഷ്‌കരണങ്ങൾക്കൊരുങ്ങുന്നതായി സൂചന. രാജ്യത്തെ ജനങ്ങൾക്ക് അനുവദിച്ച സബ്സിഡികൾ വെട്ടിക്കുറച്ചും കൂടുതൽ നികുതി ഏർപ്പെടുത്തിയുമുള്ള പരിഷ്‌കാരങ്ങളാണ് നിലവിൽ വരികയെന്ന് വികസന ആസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ അർധവാർഷിക സാമ്പത്തിക റിപ്പോർട്ട് സൂചന നൽകുന്നു.

2018 മുതൽ ഖത്തർ അഞ്ച് ശതമാനം മൂല്യവർധിത നികുതി നടപ്പാക്കുമെന്ന് മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി. വെള്ളം, വൈദ്യുതി എന്നിവയുടെ ചെലവ് വിപണി മൂല്യത്തോട് താദാത്മ്യം പ്രാപിക്കുന്ന രീതിയിൽഉയർത്തുമെന്നും റിപ്പോർട്ടിലുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പുകയില, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള സാധ്യതയും മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി.

പുതിയ നടപടികൾ രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടുമെന്നാണ് കരുതുന്നത്. എണ്ണ വില കുറഞ്ഞത് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് വഴിവച്ചിരുന്നു.