- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കമ്പനികൾ; ഖത്തറിൽ ശമ്പളവർധനവിനും സാധ്യത; പ്രതീക്ഷയോടെ മലയാളികളും
ദോഹ: മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ കമ്പനികൾ ഈ വർഷം കൂടുതൽ തൊഴിലാളികളെ നിയമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണവില ഇടിഞ്ഞ സാഹചര്യത്തിൽ എനർജി സെക്ടറിൽ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടേക്കാമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴും മറ്റ് മേഖലകളിലെ ബിസിനസ് മെച്ചപ്പെടുത്താനാണ് ശ്രമ
ദോഹ: മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ കമ്പനികൾ ഈ വർഷം കൂടുതൽ തൊഴിലാളികളെ നിയമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണവില ഇടിഞ്ഞ സാഹചര്യത്തിൽ എനർജി സെക്ടറിൽ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടേക്കാമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴും മറ്റ് മേഖലകളിലെ ബിസിനസ് മെച്ചപ്പെടുത്താനാണ് ശ്രമം പ്രവാസികൾക്ക് പ്രതീക്ഷയാകുകയാണ്.
രാജ്യത്തെ പ്രധാന നിർമ്മാണ പദ്ധതികൾ പൂർത്തീകരിക്കാൻ മികച്ച വേതനം നൽകി കൂടുതൽ ജീവനക്കാരെ എടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചന. 2015ൽ മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത് ഖത്തറിലെ കമ്പനികൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓൺലൈൻ റിക്രൂട്ട്‌മെന്റ് സൈറ്റായ ഗൾഫ് ടാലന്റിന്റെ ഏറ്റവും പുതിയ റിപോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എംപ്ലോയ്മെന്റ് ആൻഡ് സാലറി ട്രെൻഡ്‌സ് ഇൻ ഗൾഫ് എന്ന വാർഷിക റിപോർട്ട് പ്രകാരം ഖത്തറിലെ 66 ശതമാനം കമ്പനികളും ഈ വർഷം ജോലിക്കാരെ വർധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ മൊത്തം ഈ വർഷം ശമ്പള വർധന ഉണ്ടാവുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ഖത്തറിലാണ് ഏറ്റവും കൂടിയ നിരക്ക്. 8.3 ശതമാക്കാനാണ് ഖത്തറിൽ പ്രതീക്ഷിക്കപ്പെടുന്ന ശമ്പള വർധന.