- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ പുതിയ തൊഴിൽ നിയമം: പ്രാരംഭ നടപടികൾ തുടങ്ങി; വിദേശ തൊഴിലാളികളുടെ എക്‌സിറ്റ് പെർമിറ്റ് പ്രശന്ങ്ങൾക്ക് തർക്ക പരിഹാര സമിതി ഉടൻ
ദോഹ: വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ എക്‌സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട തർക്ക പരിഹാര സമിതി ഉടൻ രൂപീകരിച്ചേക്കും. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. പുതിയ നിയമം പ്
ദോഹ: വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ എക്‌സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട തർക്ക പരിഹാര സമിതി ഉടൻ രൂപീകരിച്ചേക്കും. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി.
പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ പുതിയ കമ്മിറ്റിയും പ്രവർത്തന സജ്ജമാകും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് അംഗീകാരം നൽകിയത്. പുതിയ തൊഴിൽ നിയമമനുസരിച്ച് ആഭ്യന്തര മന്ത്രാലയമാണ് വിദേശ തൊഴിലാളികൾക്ക് ഖത്തറിൽ നിന്ന് പുറത്തുപോകുന്നതിന് ആവശ്യമായ എക്‌സിറ്റ് പെർമിറ്റ് അനുവദിക്കുക.
സാധാരണ ഗതിയിൽ അപേക്ഷ നൽകി മൂന്ന് ദിവസത്തിനുള്ളിൽ എക്‌സിറ്റ് പെർമിറ്റ് അനുവദിക്കും. എന്നാൽ തൊഴിലാളി പുറത്തുപോകുന്നതിൽ തൊഴിൽ ദാതാവിന് പരാതിയുണ്ടെങ്കിൽ ഈ കാലയളവിൽ മന്ത്രാലയത്തെ അറിയിക്കാം. തൊഴിൽ ദാതാവിനും തൊഴിലാളിക്കും ഇടയിൽ ഉണ്ടാവുന്ന ഇത്തരം തർക്കങ്ങൾ പരിപഹരിക്കുക എന്നതാണ് തർക്ക പരിഹാര സമിതിയുടെ ഉത്തരവാദിത്തം.
എക്‌സിറ്റ് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപവൽകരിക്കണമെന്ന് പുതിയ സ്‌പോൺസർഷിപ്പ് നിയമത്തിൽ വ്യവസ്ഥയുണ്ട്്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധി ആയിരിക്കും സമിതിയുടെ അധ്യക്ഷൻ. വിദേശികളുടെ രാജ്യത്തേക്കുള്ള വരവും താമസവും തിരിച്ച് പോക്കുമായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള രണ്ട് പേർ സമിതിയിൽ അംഗങ്ങളുമായിരിക്കും.
തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് തൊഴിലാളിക്കും സ്‌പോൺസർക്കുമിടയിലെ ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഗ്രാമങ്ങളിലെ സേവനം സംബന്ധിച്ച ഉപദേശക സമിതിയുടെ ശിപാർശയും മന്ത്രിസഭ ചർച്ച ചെയ്തു. ശിപാർശ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറാൻ തീരുമാനിച്ചു. വിദേശത്ത് നിന്ന് ജീവനക്കാരെയും തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകാനുള്ള സമിതി രൂപവൽകരിക്കുന്നതിനുള്ള നിയമത്തിലെ ഭേദഗതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും തൊഴിലാളികളെ നിയമിക്കുന്നതിന് സമിതിയുടെ അംഗീകാരം ആവശ്യപ്പെടുന്നതാണ് നിയമം.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയ ഖത്തർ തൊഴിൽ നിയമം ഡിസംബർ 14 മുതൽ ഖത്തറിൽ നിലവിൽ വരുനിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ഒക്ടോബർ 27ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയ നിയമം ഡിസംബർ 13 നാണ് ഖത്തർ ഗസറ്റിൽ പ്രസിദ്ധീകരിച്ചത്ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു വർഷം പൂർത്തിയാകുന്നതോടെയാണ് നിയമം നടപ്പിലാകുകയെന്ന് പുതിയ നിയമത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.