- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പിഞ്ചുകുഞ്ഞുങ്ങളടക്കം19 പേർ വെന്തുമരിച്ച ഖത്തറിലെ വിലാജിയോ മാൾ ദുരന്തം: പ്രതികളെ കുറ്റവിമുക്തരാക്കി അപ്പീൽ കോടതി; പ്രതികളുടെ തടവ് ശിക്ഷ റദ്ദാക്കാനുള്ള ഉത്തരവിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം
ദോഹ: 3 പിഞ്ചുകുഞ്ഞുങ്ങളടക്കം 19 പേർ വെന്തുമരിച്ച കേസിലെ പ്രതികളെ അപ്പിൽ കോടതി കുറ്റവിമുക്തരാക്കി. ഖത്തറിലെ വിലിജിയോ മാളിൽ 2012 മെയ് മാസത്തിലുള്ള തീപിടിത്ത കേസിന്റെ വിധി പ്രഖ്യാപിച്ചപ്പോഴാണ് കുറ്റക്കാരെന്ന് കീഴ്‌ക്കോടതി വിധിച്ച അഞ്ച് പ്രതികളെയും അപ്പീൽ കോടതി കുറ്റവിമുക്തരാക്കിയത്.മാളിൽ പ്രവർത്തിച്ചിരുന്ന ജിംപാൻസി നഴ്‌സറിയിലെ 13 പ
ദോഹ: 3 പിഞ്ചുകുഞ്ഞുങ്ങളടക്കം 19 പേർ വെന്തുമരിച്ച കേസിലെ പ്രതികളെ അപ്പിൽ കോടതി കുറ്റവിമുക്തരാക്കി. ഖത്തറിലെ വിലിജിയോ മാളിൽ 2012 മെയ് മാസത്തിലുള്ള തീപിടിത്ത കേസിന്റെ വിധി പ്രഖ്യാപിച്ചപ്പോഴാണ് കുറ്റക്കാരെന്ന് കീഴ്‌ക്കോടതി വിധിച്ച അഞ്ച് പ്രതികളെയും അപ്പീൽ കോടതി കുറ്റവിമുക്തരാക്കിയത്.മാളിൽ പ്രവർത്തിച്ചിരുന്ന ജിംപാൻസി നഴ്‌സറിയിലെ 13 പിഞ്ചുകുഞ്ഞുങ്ങളടക്കം 19 പേരാണ് വെന്തുമരിച്ചത്. നാലുജീവനക്കാരും രണ്ട് അഗ്‌നിശമന സേനാ പ്രവർത്തകരും മരിച്ചു.
മനഃപൂർവമല്ലാത്ത നരഹത്യയുടെ ഉത്തരവാദിത്വം വ്യാപാര സമുച്ചയത്തിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനിക്കാണെന്നും അപ്പീൽകോടതി വിധിച്ചു. വിധികേൾക്കാൻ കുറ്റാരോപിതരാരും കോടതിയിൽ എത്തിയില്ല. എന്നാൽ, വിധിക്കെതിരെ ഇരകളുടെ ബന്ധുക്കൾ പ്രതിഷേധം അറിയിച്ചു.
വിചാരണ തീർന്നു നാലു മാസത്തിനുശേഷമാണ് ഇന്നലെ അപ്പീൽ കോടതി കേസിൽ വിധി പറഞ്ഞത്. അഞ്ചുമണിക്കൂർ കൊണ്ടാണ് ജഡ്ജി അബ്ദുൽറഹ്മാൻ അൽ ഷറഫി ഉത്തരവ് വായിച്ചു തീർത്തത്. ഓരോ പ്രതികൾക്കുമെതിരെ ചുമത്തിയിരുന്ന കുറ്റവും എന്തുകൊണ്ടാണ് അവരെ വെറുതെ വിടുന്നതെന്നതിന്റെ വിശദാംശങ്ങളും ഉത്തരവിൽ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. കുറ്റാരോപിതരായവരേക്കാൾ വലിയവീഴ്ചയുണ്ടായത് ദുരന്തത്തിൽ മരണമടഞ്ഞ ജിമ്പാൻസീ നഴ്‌സറി ജീവനക്കാരുടെ ഭാഗത്തുനിന്നാണെന്നും അപ്പീൽ കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ദുരന്തത്തിൽ മരണമടഞ്ഞവരിൽ ചിലരുടെ ബന്ധുക്കൾ വിധികേട്ടു രോഷാകുലരായി. എന്നാൽ കോടതി നടപടികൾ തടസ്സങ്ങളില്ലാതെ പൂർത്തിയാക്കിയാണ് ജഡ്ജി ചേംബറിലേക്കു മടങ്ങിയത്. ആറുവർഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ജിമ്പാൻസീ നഴ്‌സറി ഉടമകളായ രണ്ടുപേരും വില്ലാജിയോ ചെയർമാനും മാനേജരുമാണ് അപ്പീൽകോടതിയെ സമീപിച്ചത്. 2014 സെപ്റ്റംബറിലാണ് അപ്പീൽ നടപടികൾ ആരംഭിച്ചത്. കുറ്റാരോപിതരെ വെറുതെ വിട്ടെങ്കിലും വില്ലാജിയോ കമ്പനി കുറ്റകരമല്ലാത്ത നരഹത്യയ്ക്ക് ഉത്തരവാദികളാണെന്നു വിധിന്യായത്തിൽ പറയുന്നു.
മരണമടഞ്ഞവരുടെ ബന്ധുക്കൾക്കു ദയാധനം നൽകേണ്ട ഉത്തരവാദിത്തം വില്ലാജിയോ മാളിനും അവരുടെ ഇൻഷുറൻസ് കമ്പനിക്കുമാണെന്നും ഉത്തരവിലുണ്ട്. വില്ലാജിയോയ്ക്ക് 20,000 റിയാൽ പിഴയും വിധിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ബന്ധുക്കൾക്ക് ഇൻഷുറൻസ് കമ്പനി മുഖേന രണ്ടുലക്ഷം ഖത്തർ റിയാൽ ദയാധനം നൽകാൻ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കേസിൽ അപ്പീൽ നടപടികൾ ആരംഭിച്ചതിനാൽ ആർക്കും ദയാധനം ലഭിച്ചിരുന്നില്ല.
2012 മെയ് 28നു ഉണ്ടായ അഗ്‌നിബാധയിലാണ് 13 കുരുന്നുകളടക്കം 19 ജീവനുകൾ പൊലിഞ്ഞത്. മാളിന്റെ രണ്ടാംനിലയിൽ പ്രവർത്തിച്ചിരുന്ന ജിമ്പാൻസീ നഴ്‌സറിയിലെ കുട്ടികളാണ് മരണമടഞ്ഞത്. ജിമ്പാൻസി നഴ്‌സറിക്കു സമീപത്തെ സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന കടയിലെ ഫ്ളാറസെന്റ് ലാംപ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തീ പടരുമ്പോൾ കുട്ടികളെ നഴ്‌സറിയിലെ മുറിയിലാക്കി അകത്തുനിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. കുട്ടികൾ വിഷപ്പുക ശ്വസിച്ചാണ് മരണമടഞ്ഞത്.