ത്തറിൽ എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക തൊഴിൽനിയമത്തിന് കീഴിലുള്ള തൊഴിലാളികൾക്ക് മാത്രം. അതുകൊണ്ട് തന്നെ ഗാർഹിക തൊഴിലാളികൾ പുതിയ നിയമത്തിന്റെ പരിധിയിൽ വരില്ല.

വിദേശികൾക്ക് എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കിക്കൊണ്ട് അമീർ സുപ്രധാന നിയമഭേദഗതി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമായിരുന്നു.നിലവിൽ ലേബർ കോഡിന്റെ പരിധിയിലുള്ള തൊഴിലാളികൾക്ക് മാത്രമാണ് പുതിയ ഇളവ് ബാധകമാകുക. ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസർ നൽകുന്ന എക്‌സിറ്റ് പെർമിറ്റുണ്ടായാൽ മാത്രമെ രാജ്യം വിടാനാകൂ.

വിദേശികളുടെ രാജ്യത്തേക്കുള്ള പോക്കുവരവ്, താമസം, രാജ്യം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്ന 2015 ലെ നിയമം 21 ൽ ഭേദഗതി വരുത്തിയാണ് ഖത്തർ അമീർ ഇന്നലെ ചരിത്രപരമായ തീരുമാനം അറിയിച്ചത്. ഒരു കന്പനിയിൽ ജോലി ചെയ്യുന്ന 95 ശതമാനം തൊഴിലാളികൾക്കും എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ രാജ്യം വിടാൻ കഴിയുമെന്നതാണ് പ്രഖ്യാപനം.
അതേസമയം നിർണായക പദവികളിലിരിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികൾക്ക് തുടർന്നും എക്‌സിറ്റ് പെർമിറ്റ് ആവശ്യമായി വരും.