- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഭരണനിർവഹണവുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവർക്കുൾപ്പെടെ കൂടുതൽ വിഭാഗങ്ങളെ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള അർഹതയിൽ നിന്ന് ഒഴിവാക്കും; ഖത്തറിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നല്കുന്നതിന് വീണ്ടും നിയന്ത്രണം
ദോഹ: രാജ്യത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. കൂടുതൽ തൊഴിൽ വിഭാഗങ്ങളെ കൂടി ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ നിന്ന് താൽ്കാലികമായി ഒഴിവാക്കാനാണ് ഗതാഗത വകുപ്പ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. ഭരണനിർവഹണവുമായി (അഡ്‌മിൻ) ബന്ധപ്പെട്ട തൊഴിലുകൾക്കായിരിക്കും സമീപ ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തുക. നിലവിൽ 180ലധികം തൊഴിൽതസ്തിക കളിലുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ സാധിക്കില്ല.ഇവർക്ക് ഡ്രൈവിങ് പഠനത്തിനും അർഹതയുണ്ടായിരിക്കില്ല. നേരത്തെ തന്നെ 180 ഇനം തൊഴിൽ ചെയ്യുന്നവർക്ക് രാജ്യത്ത് മോട്ടോർ ഡ്രൈവിങ് വാഹന ലൈസൻസ് നൽകുന്നില്ല. ഇതിന് പുറമേയാണ് കൂടുതൽ മേഖലകൾകൂടി ഈ ഇനത്തിൽ പെടുത്താൻ ഖത്തർ ഗതാഗത വകുപ്പ് ജനറൽ ഡയറക്ടറേറ്റ് തീരുമാനിച്ചത്. പലചരക്കുവ്യാപാരം, ഇറച്ചി വിൽപന, ടെയ്‌ലർ, സ്വർണപ്പണി, കാർഷികവൃത്തി, അലങ്കാരപ്പണികൾ, ബ്യൂട്ടീഷ്യൻ, മെക്കാനിക്, പത്രവിൽപന, ബാർബർ, വേലക്കാർ, സെക്യൂരിറ്റി, ചുമട്ടുതൊഴ
ദോഹ: രാജ്യത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. കൂടുതൽ തൊഴിൽ വിഭാഗങ്ങളെ കൂടി ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ നിന്ന് താൽ്കാലികമായി ഒഴിവാക്കാനാണ് ഗതാഗത വകുപ്പ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.
ഭരണനിർവഹണവുമായി (അഡ്‌മിൻ) ബന്ധപ്പെട്ട തൊഴിലുകൾക്കായിരിക്കും സമീപ ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തുക. നിലവിൽ 180ലധികം തൊഴിൽതസ്തിക കളിലുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ സാധിക്കില്ല.ഇവർക്ക് ഡ്രൈവിങ് പഠനത്തിനും അർഹതയുണ്ടായിരിക്കില്ല.
നേരത്തെ തന്നെ 180 ഇനം തൊഴിൽ ചെയ്യുന്നവർക്ക് രാജ്യത്ത് മോട്ടോർ ഡ്രൈവിങ് വാഹന ലൈസൻസ് നൽകുന്നില്ല. ഇതിന് പുറമേയാണ് കൂടുതൽ മേഖലകൾകൂടി ഈ ഇനത്തിൽ പെടുത്താൻ ഖത്തർ ഗതാഗത വകുപ്പ് ജനറൽ ഡയറക്ടറേറ്റ് തീരുമാനിച്ചത്. പലചരക്കുവ്യാപാരം, ഇറച്ചി വിൽപന, ടെയ്‌ലർ, സ്വർണപ്പണി, കാർഷികവൃത്തി, അലങ്കാരപ്പണികൾ, ബ്യൂട്ടീഷ്യൻ, മെക്കാനിക്, പത്രവിൽപന, ബാർബർ, വേലക്കാർ, സെക്യൂരിറ്റി, ചുമട്ടുതൊഴിലാളികൾ, ആട്ടിടയന്മാർ തുടങ്ങിയവർക്ക് നിലവിൽ തന്നെ രാജ്യം ഡ്രൈവിങ് ലൈസൻസ് നൽകുന്നില്ല