ദോഹ: ഖത്തറിൽനിന്ന് സ്വദേശത്തേക്ക് പണമയക്കുന്നവരിൽ മുൻനിരയിൽ പ്രവാസി ഇന്ത്യക്കാരെന്ന് റിപ്പോർട്ട്.ഖത്തറിൽനിന്ന് ഏറ്റവും കൂടുതൽ പണം സ്വീകരിക്കുന്ന വിദേശരാജ്യവും ഇന്ത്യയാണ്. 2015-ൽ 1,042 കോടി ഡോളറാണ് ഇന്ത്യ സ്വീകരിച്ചത്. 2015-ൽ ഇന്ത്യൻ പ്രവാസികൾ 398 കോടി ഡോളറാണ് ഇന്ത്യയിലേക്കയച്ചത്. രണ്ടാംസ്ഥാനത്ത് നേപ്പാളാണ്. 202 കോടി ഡോളറാണ് നേപ്പാളിലേക്ക് പ്രവാസികൾ അയച്ചതെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നു.അമേരിക്ക ആസ്ഥാനമായ പി.ഇ.ഡബ്‌ള്യു എന്ന ഗവേഷണ സ്ഥാപനമാണ് കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈജിപ്ത് 105 കോടി , ബംഗ്‌ളാദേശ് 52 കോടി , ശ്രീലങ്ക 52 കോടി , പാക്കിസ്ഥാൻ 42 കോടി , എന്നിങ്ങനെയാണ് മറ്റു രാജ്യക്കാർ അയച്ച പണത്തിന്റെ തോത്.ലോകത്തെ വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ മുൻവർഷത്തെക്കാൾ 2015 ൽ രണ്ടുശതമാനം കുറവുരേഖപ്പെടുത്തി. കഴിഞ്ഞവർഷം അയച്ച മൊത്ത പണം 582 ബില്യൻ യു.എസ് ഡോളറാണ്. എന്നാൽ, 2014ൽ 592 ബില്യൻ ഡോളറായിരുന്നു പ്രവാസികൾ നാട്ടിലേക്കയച്ചത്.

ആഗോളതലത്തിൽ 5,82,00 കോടി ഡോളറാണ് 2015-ൽ പ്രവാസികൾ സ്വദേശത്തേക്കയച്ചത്. 2014-നേക്കാൾ രണ്ടുശതമാനം കുറവാണിത്. 2014-ൽ 5,92,00 കോടി ഡോളറായിരുന്നു പ്രവാസികൾ സ്വദേശത്തേക്കയച്ചത്. 2009-നുശേഷം ആദ്യമായാണ് രണ്ടുശതമാനം കുറവ് രേഖപ്പെടുത്തിയത്. അടുത്തിടെ കുറവനുഭവപ്പെട്ടെങ്കിലും വിദേശരാജ്യങ്ങളിലെ കുടിയേറ്റക്കാർ അയക്കുന്ന പണം ഒരു ദശാബ്ദത്തിനുമുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയാണിപ്പോൾ്.