ദോഹ: പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ക്യാമ്പെയ്‌നുമായി മന്ത്രാലയം. എല്ലാവരും നിന്നെ വീക്ഷിക്കുന്നു എന്ന പേരിൽ തുടങ്ങിയ ക്യാമ്പെയ്‌ന്റെ ഭാഗമായി വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കും, നഗര സൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നതിനും പൊതു ഇടം മലിനമാക്കുന്നതിനുമുള്ള പിഴശിക്ഷയെക്കുറിച്ചും മുന്നറിയിപ്പ് ന്‌ല്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിച്ചാലും 500 റിയാൽ പിഴയൊടുക്കണം.പൊതുസ്ഥലങ്ങളിൽ ക്‌ളീനക്‌സോ മറ്റോ ഉപേക്ഷിക്കുന്നത് പിടിക്കപ്പെട്ടാൽ 200 റിയാൽ പിഴ നൽകണം. ഭക്ഷണ സാധനങ്ങൾ ഉപേക്ഷിച്ചാൽ 100 റിയാലാണ് പിഴ. കാഴ്ചക്ക് അഭംഗിയുണ്ടാക്കുന്ന തരത്തിൽ വസ്ത്രം ഉണക്കാനിട്ടാൽ 300 റിയാൽ പിഴ ഒടുക്കേണ്ടി വരും. ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ഭക്ഷണ സാധനങ്ങൾ ഉപേക്ഷിച്ചാൽ 100 റിയാലാണ് പിഴ. നിശ്ചയിക്കപ്പെട്ട സ്ഥലത്തല്ലാതെ വാഹനം കഴുകിയാലും 100 റിയാൽ പിഴ ഒടുക്കേണ്ടി വരും. കാമ്പയിൻ#െറ ഭാഗമായി വ്യാപക ബോധവൽക്കരണത്തിനൊപ്പം കർശന ശിക്ഷ നടപടികളും സ്വീകരിക്കും.

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് പൊതുജനത്തിന് കൂടി ബാധ്യതയുള്ള കാര്യമായതിനാൽ ഇക്കാര്യത്തിൽ കർശനമായ നിയമം നടപ്പിലാക്കുമെന്ന മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്. മുനിസിപ്പൽ മന്ത്രാലയത്തിൻ#െറ പൊതുജനസമ്പർക്ക വിഭാഗമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.