ദോഹ : ഖത്തറിലെ കെഎഫ്‌സി റെസ്റ്റോറന്റിൽ നിന്നും പിടികൂടിയത് ചീഞ്ഞതും പൂപ്പൽ പിടിച്ചതുമായ ഇറച്ചി. ഇതോടെ ഖത്തറിലെ അൽ വാബിൽ ഹയാട്ട് പ്ലാസ മാളിൽ പ്രവർത്തിച്ചിരുന്ന കെ.എഫ്.സി പൂട്ടി സീൽ വച്ചു. ഫുഡ് സേഫ്റ്റി അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് കെ.എഫ്.സിയിൽ നിന്നും ചീഞ്ഞതും, പൂപ്പൽ വന്നതുമായ ഇറച്ചി പിടികൂടുയതി. ഈ മാസം 4നായിരുന്നു റെയ്ഡ് നടന്നത്. ഒക്ടോബർ 2ന് കാലാവധി കഴിഞ്ഞ ഇറച്ചിയാണ് ലേബലോടെ പിടിച്ചത്.

ഖത്തറിലേ ഹയാറ്റ് പ്ലാസയിൽ 10 റസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്. ദിവസങ്ങൾക്ക് മുമ്പേ കാലാവധി കഴിഞ്ഞ കോഴിയിറച്ചി പായ്ക്കറ്റിൽ സ്റ്റിക്കറുകൾ മാറ്റി മാറ്റി ഒട്ടിച്ച് പുതുക്കി വയ്ക്കുകയായിരുന്നു കെ.എഫ്.സി അധികൃതർ. കാലാവധി തീർന്ന് കേടായിട്ടും ഇറച്ചി കളയാനോ നശിപ്പിക്കാനോ കെ.എഫ്.സി കൂട്ടാക്കാതെ പൊരിച്ച് വില്പന നടത്തുകയായിരുന്നു. ഇറച്ചി പരിശോധിച്ച ശേഷം 7ദിവസത്തേ പ്രാഥമിക നോട്ടീസാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. തുടർന്ന് പിഴ അടച്ച ശേഷം അനന്തിര നടപടികൾ തീരുമാനിക്കും.