- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മാധ്യമങ്ങളും പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്‌സ് പ്രതിനിധികൾ
ദോഹ: ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതിഗതികളില് യാതൊരു ആശങ്കകൾക്കും വകയില്ലെന്നുംമാധ്യമങ്ങളും സോഷ്യൽ മീഡിയയില് സജീവമായി പ്രവർത്തിക്കുന്നവരും നിരുത്തരവാദപരമായിപെരുമാറി ജനങ്ങളിൽ ഒരുതരത്തിലുള്ള ഭയാശങ്കക്കും ഇടകൊടുക്കരുതെന്നും കേരളംസർക്കാരിലിന്റെ പ്രവാസി മന്ത്രലയത്തിനു കീഴിലുള്ള നോർക്ക റൂട്‌സിന്റെ ഉന്നത പ്രതിനിധികൾ ഇന്ന് ദോഹയില് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില് സംയമനവും ജാഗ്രതയും ആണ് മാധ്യമപ്രവർത്തവരും സാമൂഹ്യ മാധ്യമങ്ങളില് പ്രവർത്തിക്കുന്നവരും പ്രേത്യേകിച്ചും പ്രവാസികളുംകാണിക്കേണ്ടതെന്നു നോർക്ക പ്രതിനിധികൾ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പെരിയസാമി rകുമാരനുമായി സംസാരിച്ച ശേഷം പത്രപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് നോർക്ക റൂട്‌സ് വൈസ് ചെയർമാൻ പത്മശ്രീ സീകെ മേനോൻ, ഡയറക്ടർ സീ വീ റപ്പായി, നോർക്ക റൂട്‌സ് ബോർഡ് അംഗം K K ശങ്കരൻതുടങ്ങിയവർ ആണ് ഇന്ത്യയിലെ മാധ്യമങ്ങളോടും, പ്രേത്യേകിച്ചും കേരളത്തില് നിന്നുള്ള T Vചാനലുകളോടും പത്രങ്ങളോടും ഈ ആവശ്യം ഉന്നയിച്ചത്. ഇല്ലാത്ത സംഭവങ്ങള് പലതും പെരുപ്പിച്ചു കാണിച്ചു വാര്
ദോഹ: ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതിഗതികളില് യാതൊരു ആശങ്കകൾക്കും വകയില്ലെന്നുംമാധ്യമങ്ങളും സോഷ്യൽ മീഡിയയില് സജീവമായി പ്രവർത്തിക്കുന്നവരും നിരുത്തരവാദപരമായിപെരുമാറി ജനങ്ങളിൽ ഒരുതരത്തിലുള്ള ഭയാശങ്കക്കും ഇടകൊടുക്കരുതെന്നും കേരളംസർക്കാരിലിന്റെ പ്രവാസി മന്ത്രലയത്തിനു കീഴിലുള്ള നോർക്ക റൂട്‌സിന്റെ ഉന്നത പ്രതിനിധികൾ ഇന്ന് ദോഹയില് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില് സംയമനവും ജാഗ്രതയും ആണ് മാധ്യമപ്രവർത്തവരും സാമൂഹ്യ മാധ്യമങ്ങളില് പ്രവർത്തിക്കുന്നവരും പ്രേത്യേകിച്ചും പ്രവാസികളുംകാണിക്കേണ്ടതെന്നു നോർക്ക പ്രതിനിധികൾ പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പെരിയസാമി rകുമാരനുമായി സംസാരിച്ച ശേഷം പത്രപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് നോർക്ക റൂട്‌സ് വൈസ് ചെയർമാൻ പത്മശ്രീ സീകെ മേനോൻ, ഡയറക്ടർ സീ വീ റപ്പായി, നോർക്ക റൂട്‌സ് ബോർഡ് അംഗം K K ശങ്കരൻതുടങ്ങിയവർ ആണ് ഇന്ത്യയിലെ മാധ്യമങ്ങളോടും, പ്രേത്യേകിച്ചും കേരളത്തില് നിന്നുള്ള T Vചാനലുകളോടും പത്രങ്ങളോടും ഈ ആവശ്യം ഉന്നയിച്ചത്.
ഇല്ലാത്ത സംഭവങ്ങള് പലതും പെരുപ്പിച്ചു കാണിച്ചു വാര്ത്തകളില് സ്ഥാനം പിടിക്കാനാണ് പലപ്രവാസികളും നാട്ടിലുള്ള ചില സംഘടനാ നേതാക്കളും ഈ ദിവസങ്ങളില് ശ്രെമംനടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇവർ ചൂണികാട്ടി.ഖത്തർ കറന്‌സിയെ സംബന്ധിച്ചു തീർത്തും തെറ്റായ വാര്ത്തകള് പലരും റിസേർവ് ബാങ്കിന്റെപേരില് നടത്തുന്നുണ്ടന്നും അങ്ങനെ ഉള്ളവർക്ക് എതിരെ കൂടുതല് ജാഗ്രത വേണമെന്നും നോർക്കപ്രതിനിധികൾ പറഞ്ഞു. യാതൊരു നിയന്ത്രണങ്ങളും ഖത്തർ കറന്‌സിക്ക് ഇന്ത്യയില് ഇല്ലെന്നുംറിസേർവ് ബാങ്ക് യാതൊരു നിർദ്ദേശങ്ങളും ഒരു ബാങ്കിനും നൽകിയിട്ടില്ല എന്നും ഇന്ത്യൻഅംബാസിഡർ തങ്ങളോട് പറഞ്ഞെന്നും നോർക്ക പ്രതിനിധികൾ പറഞ്ഞു.
ഇപ്പോള് ഉള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണൽ നീണ്ടുപോയാൽ ജൂൺ പതിനഞ്ചിനു ശേഷംനാട്ടില് പോകാൻ ദുബായ് , അബു ദാബി , ഷാർജ ഐര്‌പോര്ട്ടുകൾ വഴി ടിക്കറ്റ് എടുത്തിട്ടുള്ളവർക് ഉണ്ടാകാൻ സാധ്യത ഉള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ഇന്ത്യയിലെ വിമാനകമ്പനികളോടും ഖത്തർ എയർവേസ് ഇനോടും ആവശ്യപ്പെടാൻ അംബാസ്സഡറോട്ആവശ്യപ്പെട്ടെന്നും പ്രതിനിധികൾ പറഞ്ഞു. യാത്രക്കാരുടെ തിരക്ക് മൂലം എയർ ഇന്ത്യക്കുകൂടുതൽ വിമാനങ്ങള് നടത്താൻ ഉള്ള സാഹചര്യം നിലവില് ഉണ്ടെന്നും ഖത്തർ സിവിൽ ഏവിയേഷൻഅഥോറിറ്റി വഴി കിട്ടിയ വിവരങ്ങൾ അനുസരിച്ചു അരിവായെന്നും ഇവർ അറിയിച്ചു.
കണക്കുകൾ പ്രകാരം ഏറ്റവും കുറഞ്ഞത് ഖത്തറില് നിന്ന് ദിവസവും എണ്ണൂരിനും ആയിരത്തിഅഞ്ഞൂറിടും ഇടയില് യാത്രക്കാർ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കു മേല്പറഞ്ഞമൂന്ന് എയർപോർട്ട് വഴി ജൂൺ പതിനഞ്ചിനും ഓഗസ്റ്റ് ആദ്യവാരത്തിനും ഇടയില് യാത്ര ചെയ്യുംഎന്നാണ് അറിയാൻ കഴിഞ്ഞത്. ചില ദിവസങ്ങളില്, പ്രേത്യേകിച്ചും വാരാന്ത്യങ്ങളില്, യാത്രചെയ്യുന്നവരുടെ എണ്ണം ഇതിലും കൂടിയേക്കാം എന്നും കണക്കുകൾ പറയുന്നു. ഖത്തർഐർവേസ് കൂടാതെ പതിനെട്ടു വിമാനങ്ങള് ദിവസവും ദോഹ-ദുബായ്, ദോഹ _അബു ദാബി , ദോഹ -ഷാർജ സെക്ടറുകളില് സർവീസുകൾ നടത്തുന്നുണ്ട്.