- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഗസ്സയിൽ സഹായ ഹസ്തവുമായി ഖത്തർ; വീട് തകർന്നവർക്ക് ആയിരം ഡോളർ വീതം നൽകും
ദോഹ: ഗസ്സയിൽ സഹായഹസ്തവുമായി ഖത്തർ. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനായി വീടു തകർന്നവർക്ക് ആയിരം ഡോളർ വീതം ഖത്തർ സഹായം നൽകുമെന്നു ഫലസ്തീൻ മന്ത്രി. വീടു പൂർണമായി നശിച്ചവർക്കാണ് ആയിരം ഡോളർ നൽകുകയെന്നു സാമൂഹിക ക്ഷേമ ഉപമന്ത്രി ഒമർ അൽ ദാരി വാർത്താ ഏജൻസിയോടു പറഞ്ഞു. ഖത്തരി സമൂഹത്തിൽ നിന്നു വരുന്ന സഹായം മന്ത്രാലയ
ദോഹ: ഗസ്സയിൽ സഹായഹസ്തവുമായി ഖത്തർ. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനായി വീടു തകർന്നവർക്ക് ആയിരം ഡോളർ വീതം ഖത്തർ സഹായം നൽകുമെന്നു ഫലസ്തീൻ മന്ത്രി. വീടു പൂർണമായി നശിച്ചവർക്കാണ് ആയിരം ഡോളർ നൽകുകയെന്നു സാമൂഹിക ക്ഷേമ ഉപമന്ത്രി ഒമർ അൽ ദാരി വാർത്താ ഏജൻസിയോടു പറഞ്ഞു.
ഖത്തരി സമൂഹത്തിൽ നിന്നു വരുന്ന സഹായം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്യുക. വീടു നഷ്ടപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വീടു നഷ്ടപ്പെട്ടവർക്കു താൽക്കാലിക ആശ്വാസം എന്ന നിലയിലാണ് പണം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
Next Story