- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസികളുടെ കാത്തിരിപ്പിന് അറുതിയാകുന്നു; കഫാല പരിഷ്‌കരണം അവസാനഘട്ടത്തിൽ; നിയമ പരിഷ്‌കരണം ഈ വർഷം അവസാനത്തോടെ
ദോഹ: ഖത്തറിലെ പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പോൺസർഷിപ്പ് നിയമ പരിഷ്‌കരണം ഈ വർഷം അവസാനത്തോടെ നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒട്ടേറെ ചർച്ചകൾക്ക് ഒടുവിൽ നിയമ പരിഷ്‌കരണം അവസാനഘട്ടത്തിലെത്തിയതായും അന്തിമ കരട് തയ്യാറായി വരികയാണെന്നും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചു. ഖത്തർ കാബിനറ്റ് അതിന്റെ അന്തിമ
ദോഹ: ഖത്തറിലെ പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പോൺസർഷിപ്പ് നിയമ പരിഷ്‌കരണം ഈ വർഷം അവസാനത്തോടെ നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒട്ടേറെ ചർച്ചകൾക്ക് ഒടുവിൽ നിയമ പരിഷ്‌കരണം അവസാനഘട്ടത്തിലെത്തിയതായും അന്തിമ കരട് തയ്യാറായി വരികയാണെന്നും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചു.
ഖത്തർ കാബിനറ്റ് അതിന്റെ അന്തിമ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.തൊഴിൽമേഖലയിൽ കാര്യമായ പുരോഗതി ഖത്തർ ഭരണകൂടം കൊണ്ടുവന്നിട്ടുണ്ടെന്നും തൊഴിൽ കരാർ സമ്പ്രദായത്തിൽ കഫാല പരിഷ്‌കരണത്തോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
കഫാല തൊഴിൽ കരാർ സംവിധാനത്തിൽ വലിയതോതിലുള്ള പരിഷ്‌കരണങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ദീർഘകാല നടപടികളിലെ ഒരു ചുവടു മാത്രമാണ് കഫാല നിയമ പരിഷ്‌കരണം. വരും മാസങ്ങളിൽ രാജ്യത്തെ തൊഴിൽ നടപടികളിൽ കൂടുതൽ പരിഷ്‌കരണങ്ങൾ നടപ്പാക്കും. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ജീവിത തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകളുടെയും ഓഹരിപങ്കാളികളുടെയും ഉത്കണ്ഠയും ആശങ്കകളും ഖത്തർ സർക്കാർ മനസിലാക്കുന്നുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേസമയം, ഖത്തറിലേക്കെത്തുന്ന തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അവരുടെ രാജ്യങ്ങളിൽ നടക്കുന്ന തട്ടിപ്പുകളും ക്രമക്കേടുകളും അവസാനിപ്പിക്കാൻ ഖത്തർ വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടത്തിവരുന്നതായും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചു. രാജ്യത്തെത്തുന്ന പല തൊഴിലാളികളും 5000 ഡോളറിനു മുകളിൽ കടക്കാരായാണ് എത്തുന്നത് . ഇത് മറ്റുരാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ നടത്തുന്ന തട്ടിപ്പ് കാരണമാണ് . ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഖത്തർ ആലോചിക്കുന്നത്.
പുതിയ തൊഴിൽ നിയമത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ശൂറാ കൗൺസിൽ കഴിഞ്ഞ ആഴ്ച കരട് നിയമം തിരിച്ചയച്ചിരുന്നു. കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും നിയമത്തിലെ ചില ഭാഗങ്ങളെ എതിർത്ത് വോട്ട് ചെയ്തതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച ഭേദഗതികളോടെയുള്ള തൊഴിൽ നിയമം ഇനിയും പ്രാബല്യത്തിൽ വരുത്താത്തതിൽ വിദേശികൾക്കുള്ള ആശങ്കകൾ കൂടി പരിഗണിച്ചു നിയമം എത്രയും വേഗത്തിൽ നടപ്പിലാക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്.