ദോഹ : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി നടത്തുന്ന സർക്കാർ മേഖലയിലെ പിരിച്ചുവിടൽ തുടരുന്നു. ഇതിന്റെ ഭാഗമായി ധനകാര്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജോലിക്കാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ നോട്ടീസ് ലഭിച്ചു. കൂടാതെ ിദ്യാഭ്യാസ വകുപ്പിൽ ഈ മാസാവസാനത്തോട ജോലി അവസാനിക്കുമെന്നറിയിച്ച് നാട്ടീസ് ലഭിച്ചവരുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും പിരിച്ചു വിടൽ തുടരുന്നുണ്ട്. വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നുണ്ട്.

പിരിച്ചുവിടൽ കൂടാതെ ആനുകൂല്യങ്ങളും അലവൻസുകളും കുറച്ചും കൂടുതൽ ജോലി ചെയ്യിച്ചും ചെലവു ചുരുക്കുന്നതിനും സമ്പത്തിക നഷ്ടം നികത്തുന്നിതിനുമാണ് സ്ഥാനങ്ങൾ തയ്യാറെടുക്കുന്നത്. ബജറ്റ് കമ്മി സൃഷ്ടിക്കുന്ന സാഹചര്യം മറികടക്കാൻ ചെലവുകൾ നിയന്ത്രിക്കണമെന്നും അമിതച്ചെലവുകൾ ഒഴിവാക്കണമെന്നുമുള്ള സർക്കർ നിർദ്ദേശം പാലിച്ചു കൊണ്ടാണ് സ്ഥാപനങ്ങൾ നിന്ത്രണം കൊണ്ടുവരുന്നത്.

വിവിധ വകുപ്പുകൾ ഉദ്യോഗസ്ഥർക്ക് നൽകി വന്ന മൊബൈൽ, ട്രാൻസ്‌പോർട്ടേഷൻ അലവൻസുകൾ വെട്ടിച്ചുരുക്കുകയോ പാടേ ഒഴിവാക്കുകയോ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഓവർടൈം പേയ്‌മെന്റും കുറക്കും.