- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അടുത്ത രണ്ട് വർഷത്തിനകം രാജ്യത്തെ കെട്ടിടങ്ങൾ നിർമ്മാണ മേഖലയിൽ ഹരിത സാങ്കേതികത നിർബന്ധമാകും; ഹരിത കെട്ടിട നിർമ്മാണ കുതിപ്പിൽ ഖത്തർ
ദോഹ: പരിസ്ഥിതി സൗഹൃദമായതും ദീർഘകാലം നില്ക്കുന്നതുമായ കെട്ടിടങ്ങൾക്കായി രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും ഹരിത സാങ്കേതികത നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. രണ്ടു വർഷത്തിനകം ഖത്തറിലെ കെട്ടിടനിർമ്മാണ മേഖലയിൽ ഹരിത സാങ്കേതികത നിർബന്ധമാക്കുമെന്ന് ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിൽ ഡയറക്ടർ മിഷാൽ അൽഷമാരി. നിർമ്മാണം പരിസ്ഥിതി സൗഹൃദമാകുന്
ദോഹ: പരിസ്ഥിതി സൗഹൃദമായതും ദീർഘകാലം നില്ക്കുന്നതുമായ കെട്ടിടങ്ങൾക്കായി രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും ഹരിത സാങ്കേതികത നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. രണ്ടു വർഷത്തിനകം ഖത്തറിലെ കെട്ടിടനിർമ്മാണ മേഖലയിൽ ഹരിത സാങ്കേതികത നിർബന്ധമാക്കുമെന്ന് ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിൽ ഡയറക്ടർ മിഷാൽ അൽഷമാരി.
നിർമ്മാണം പരിസ്ഥിതി സൗഹൃദമാകുന്നതിനൊപ്പം കെട്ടിടങ്ങൾ ദീർഘകാലം നിലനിലനിൽക്കുമെന്നുറപ്പാക്കാൻ സുസ്ഥിര നിർമ്മാണ രീതികൾ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗൾഫ് മേഖലയിൽ 1236 ഹരിത കെട്ടിടങ്ങളാണ് ഇപ്പോഴുള്ളത്. ഇതിൽ 16ശതമാനവും(200 എണ്ണം) ഖത്തറിലാണ്. ഇവയിൽ നിർമ്മാണം പൂർത്തിയാക്കിയ 50 എണ്ണത്തിനു ഗ്രീൻ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു.
മിഷൈറബിൽ നൂറോളം ഹരിത കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ലുസൈൽ സിറ്റിയിൽ പുതിയ കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നതു ഹരിത സാങ്കേതികമായാണെന്നും അേദ്ദഹം പറഞ്ഞു.