- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ ചുട്ട് പൊള്ളുന്നു; തീടിപിടുത്തം സാധാരണ സംഭവമായി മാറുന്നു; നിർമ്മാണ എഞ്ചിനിയറിങ് കമ്പനികളിൽ സുരക്ഷാ നടപടികൾ നവീകരിച്ചു
ദോഹ: രാജ്യത്ത് കനത്ത ചൂട് മൂലം ജനജീവിതം ദുസ്സഹമായി. 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രാ്ജ്യത്ത് ചൂടെന്നാണ് റിപ്പോർട്ട്. ചൂട് കൂടിയതോടെ വ്യവസായ മേഖലയിലെ ഒട്ടുമിക്ക നിർമ്മാണ, എൻജിനീയറിങ് കമ്പനികളും സുരക്ഷാ നടപടികൾ നവീകരിക്കുന്നു. കമ്പനികളിലെയും ജീവനക്കാരുടെ താമസസ്ഥലങ്ങളിലെയും പഴയ സുരക്ഷാ ഉപകരണങ്ങൾക്ക് പകരം പുതിയവ സ്ഥാപിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിെനക്കുറിച്ച് ജീവനക്കാർക്ക് പരിശീലനവും നൽകുന്നുണ്ട്. കമ്പനികൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനകൾ കർശനമാക്കിയതോടെ സുരക്ഷാ ഉപകരണങ്ങൾ നവീകരിച്ചു. പെട്ടെന്ന് തീപ്പിടി ത്തമുണ്ടായാൽ രക്ഷപ്പെടുന്നതിനെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി മോക് ഫയർ ഡ്രില്ലും ശില്പശാലകളും നടത്തുന്നുണ്ട്. ചൂട് കനത്തതോടെ തീപ്പിടിത്തം രാജ്യത്ത് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകളാണ് ജോലിസ്ഥലത്തും തൊഴിലാളികളുടെ പാർപ്പിട സമുച്ചയത്തിലും ഏർപ്പെടുത്തിയിരിക്കുന്നത്. അടി
ദോഹ: രാജ്യത്ത് കനത്ത ചൂട് മൂലം ജനജീവിതം ദുസ്സഹമായി. 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രാ്ജ്യത്ത് ചൂടെന്നാണ് റിപ്പോർട്ട്. ചൂട് കൂടിയതോടെ വ്യവസായ മേഖലയിലെ ഒട്ടുമിക്ക നിർമ്മാണ, എൻജിനീയറിങ് കമ്പനികളും സുരക്ഷാ നടപടികൾ നവീകരിക്കുന്നു.
കമ്പനികളിലെയും ജീവനക്കാരുടെ താമസസ്ഥലങ്ങളിലെയും പഴയ സുരക്ഷാ ഉപകരണങ്ങൾക്ക് പകരം പുതിയവ സ്ഥാപിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിെനക്കുറിച്ച് ജീവനക്കാർക്ക് പരിശീലനവും നൽകുന്നുണ്ട്.
കമ്പനികൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനകൾ കർശനമാക്കിയതോടെ സുരക്ഷാ ഉപകരണങ്ങൾ നവീകരിച്ചു. പെട്ടെന്ന് തീപ്പിടി ത്തമുണ്ടായാൽ രക്ഷപ്പെടുന്നതിനെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി മോക് ഫയർ ഡ്രില്ലും ശില്പശാലകളും നടത്തുന്നുണ്ട്.
ചൂട് കനത്തതോടെ തീപ്പിടിത്തം രാജ്യത്ത് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകളാണ് ജോലിസ്ഥലത്തും തൊഴിലാളികളുടെ പാർപ്പിട സമുച്ചയത്തിലും ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തരഘട്ടങ്ങളെ പ്രതിരോധിക്കാനും ജീവനക്കാരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഖത്തറിൽ വരും ദിവസങ്ങളിൽ അസഹനീമായ ചൂടായിരിക്കുമെന്നും കാലാവസ്ഥ നിരക്ഷണ കേന്ദ്രം അറിയിച്ചു.