- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മൂടൽമഞ്ഞിൽ മുങ്ങി ഖത്തർ; മണിക്കൂറുകൾക്കിടയിൽ ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 113 വാഹനാപകടങ്ങൾ; സുരക്ഷാ മുന്നറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം
ദോഹ: ഇന്നലെ ഉണ്ടായ കടുത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് ഖത്തറിന്റെ വിവിധഭാഗങ്ങളിലായി നൂറിലേറെ വാഹനാപകടങ്ങൾ. അപകടങ്ങളിൽ ആരെങ്കിലും മരിച്ചതായോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശമാൽ റോഡ്, അൽ ഖോർ തീരദേശ റോഡ്, ഉം കർന ഇന്റർസെക്ഷൻ എന്നിവിടങ്ങളിലാണ് പ്രധാനമായി അപകടങ്ങൾ നടന്നത്. ശമാൽ റോഡിൽ ഇരുപതോളം വാ
ദോഹ: ഇന്നലെ ഉണ്ടായ കടുത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് ഖത്തറിന്റെ വിവിധഭാഗങ്ങളിലായി നൂറിലേറെ വാഹനാപകടങ്ങൾ. അപകടങ്ങളിൽ ആരെങ്കിലും മരിച്ചതായോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശമാൽ റോഡ്, അൽ ഖോർ തീരദേശ റോഡ്, ഉം കർന ഇന്റർസെക്ഷൻ എന്നിവിടങ്ങളിലാണ് പ്രധാനമായി അപകടങ്ങൾ നടന്നത്. ശമാൽ റോഡിൽ ഇരുപതോളം വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു.
ദൂരക്കാഴ്ച കുറയുമെന്നും വാഹനങ്ങളുടെ ഹസാർഡ് ലൈറ്റ് ഉപയോഗിക്കരുതെന്നും അധികൃതർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ദൂരക്കാഴ്ച തീരെ കുറഞ്ഞ റോഡുകളിൽ ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങൾ തടയാനും ട്രാഫിക് പൊലീസ് പട്രോളിങ് വിഭാഗം രംഗത്തുണ്ടായിരുന്നു. മൂടൽമഞ്ഞുള്ള സമയത്ത് അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഇത്തരം സന്ദർഭങ്ങളിൽ മറ്റ് വാഹനങ്ങൾ എത്ര വേഗതയിലാണെങ്കിലും മറികടക്കുന്നത് ഒഴിവാക്കണം. മഞ്ഞ് വളരെ കൂടുതലാണെങ്കിൽ വാഹനം നിർത്തി റോഡിന്റെ വലതുവശത്ത് പാർക്ക് ചെയ്യണം.വാഹനമോടിക്കുമ്പോൾ ഹൈ ബീം ലൈറ്റുകളും ഹസാർഡ് ലൈറ്റുകളും ഉപയോഗിക്കരുത്. പെട്ടെന്ന് നിർത്തേണ്ടിവരുമ്പോൾ മാത്രം ഹസാർഡ് ലൈറ്റ് ഉപയോഗിക്കുക. ഫോഗ് ലൈറ്റുകളും ലോ ബീം ലൈറ്റുകളും മാത്രം ഉപയോഗിക്കുക.