- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത; മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം ; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
ഖത്തറിൽ ഇന്നും നാളയും പകൽചൂട് തീരെ കുറയുമെന്നും ശൈത്യകാലം അതിന്റെ മൂർധന്യതയിലെത്തുമെന്നും മൂടൽമഞ്ഞിനു സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത് ഹൈവേകളിലടക്കം ദൂരക്കാഴ്ച കുറഞ്ഞേക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ദോഹയിലും പരിസര
ഖത്തറിൽ ഇന്നും നാളയും പകൽചൂട് തീരെ കുറയുമെന്നും ശൈത്യകാലം അതിന്റെ മൂർധന്യതയിലെത്തുമെന്നും മൂടൽമഞ്ഞിനു സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത് ഹൈവേകളിലടക്കം ദൂരക്കാഴ്ച കുറഞ്ഞേക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ദോഹയിലും പരിസരങ്ങളിലും താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കാം. തെക്കൻ ഭാഗങ്ങളിൽ താപനില എട്ടു ഡിഗ്രിക്കും താഴെയെത്താനിടയുണ്ട്. ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 18, 20 ഡിഗ്രിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ മഴയും കാറ്റും കാരണം കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.
ശക്തമായ കാറ്റും മഴച്ചാറ്റലും പല സ്ഥല ങ്ങളിലും അനുഭവപ്പെടും. കാറ്റിന്റെ വേഗം 35 നോട്ടിക്കൽ മൈൽ വരെയാകാമെന്നതിനാൽ കടൽ പ്രക്ഷുബ്ധമായേക്കാം. തിങ്കളാഴ്ച തിരമാലകൾ 14 അടിയിലധികം ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നു. ഇനിയും മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ സംഘം അറിയിച്ചു.