- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രമുഖ ഹോട്ടലുകളിലെ ആഹാരസാധനങ്ങളിൽ കണ്ടത് പ്രാണികളും പുഴുക്കളും; ഫ്രിഡ്ജിനുള്ളിൽ പഴകിയതും ചീഞ്ഞളിഞ്ഞ പച്ചക്കറികളും; ഖത്തറിലെ പ്രമുഖ ഭക്ഷണശാലകൾക്ക് താഴിട്ട് മന്ത്രാലയം
ദോഹ: രാജ്യത്തെ പ്രമുഖ ഭക്ഷണശാലകളിൽ മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയം (ബലദിയ) നടത്തിയ പരിശോധനകളിൽ കണ്ടത് അതിഭീകരമായ കാഴ്‌ച്ചകൾ. ചില ഹോട്ടലുകളിലെ ഭക്ഷണങ്ങളിൽ പ്രാണികളും മറ്റ് ചില ഹോട്ടലുകളിൽ ചീഞ്ഞളിഞ്ഞ് പഴകിയതുമായ ഭക്ഷണങ്ങൾ കണ്ടെത്തിയെന്നുമാണ് റിപ്പോർട്ട്. പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർഥങ്ങൾ കണ്ടത്തെിയതിനത്തെുടർന്ന് ര
ദോഹ: രാജ്യത്തെ പ്രമുഖ ഭക്ഷണശാലകളിൽ മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയം (ബലദിയ) നടത്തിയ പരിശോധനകളിൽ കണ്ടത് അതിഭീകരമായ കാഴ്‌ച്ചകൾ. ചില ഹോട്ടലുകളിലെ ഭക്ഷണങ്ങളിൽ പ്രാണികളും മറ്റ് ചില ഹോട്ടലുകളിൽ ചീഞ്ഞളിഞ്ഞ് പഴകിയതുമായ ഭക്ഷണങ്ങൾ കണ്ടെത്തിയെന്നുമാണ് റിപ്പോർട്ട്. പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർഥങ്ങൾ കണ്ടത്തെിയതിനത്തെുടർന്ന് രാജ്യത്തെ പ്രമുഖ ഭക്ഷണശാലകളിൽ ചിലത് താൽക്കാലികമായി അടച്ചിട്ടുണ്ട്.
പ്രമുഖ ഫാസ്റ്റ് ഫുഡ് കേന്ദ്രമായ സബ്വേ സാന്റ്വിച്ച് ഷോപ്പിന്റെ കർത്തിയാത്ത് ശാഖയിലെ (ത്വയിബ പെട്രോൾ സ്റ്റേഷൻ നോർത്ത് ഗറാഫ) ആഹാരസാധനങ്ങളിൽ പ്രാണികളെ കണ്ടത്തെിയതിനത്തെുടർന്ന് ഏഴ് ദിവസത്തേക്ക് അടച്ചതായി മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ വ്യക്തമാക്കി. ദക്ഷിണേഷ്യൻ റസ്റ്റോറായ മൈദറിലെ അൽ ഇസ്‌കന്ദർ റസ്റ്റോറന്റ് മുപ്പത് ദിവസത്തേക്കും അടപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശോധനയത്തെുടർന്ന് ഇവിടെ അടപ്പിച്ചത്. ഹോട്ടലിലെ ഫ്രിഡ്ജിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങളും അഴുകിയ തക്കാളികളും മറ്റു പച്ചക്കറികളും കണ്ടത്തെിയതിനാലാണിത്.
ഫ്രിഡ്ജിനകത്ത് ഒരു ഡസനോളം പ്രാണികളെയും കണ്ടത്തെി. ഹോട്ടലിന് മുമ്പിൽ പിഴയടക്കാനുള്ള ഉത്തരവും ബലദിയ പതിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ബർവ സിറ്റിയിലെ പ്രശസ്ത ഹോട്ടലായ തായ് സ്‌മൈലിനും ഒരു മാസത്തേക്ക് ബലദിയയുടെ താഴ് വീണിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ റസ്റ്റോറന്റിൽനിന്നും പരിശോധകർ കണ്ടെടുത്തതിനാലായിരുന്നു നടപടി. വില്ലാജിയോ മാളിലെ ഗ്രാൻ കഫേ റസ്റ്റോറന്റും 45 ദിവസത്തേക്ക് അടച്ചിടാൻ ഈ മാസം 11ന് ബലദിയ ഉത്തരവിട്ടിരുന്നു. ഇവിടെ നിന്ന, കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ കണ്ടതിനത്തെുടർന്നായിരുന്നു ഇത്.
നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ദോഹയിലെ 161 ഭക്ഷണശാലകളാണ് 2015ൽ നഗരസഭ അധികൃതർ അടപ്പിച്ചത്. ഇതിൽ 85 എണ്ണം ഇൻഡസ്ട്രിയൽ ഏരിയയിലാണ് സ്ഥിതിചെയ്യുന്നത്.