- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അടുത്ത മാസത്തിൽ 10 ദിവസം ഖത്തറിൽ മദ്യവിൽപ്പനക്ക് നിരോധനം വന്നേക്കും; നടപടി ബലി പെരുന്നാളിനോടനുബന്ധിച്ച്
ദോഹ: ബലി പെരുന്നാളിനു (ഈദുൽ അദ്ഹ) മുന്നോടിയായി ഖത്തറിൽ മദ്യവിൽപ്പനക്ക് വിലക്കേർപ്പെടുത്തും.അടുത്തമാസം രണ്ടു മുതൽ പതിനൊന്നുവരെയുള്ള പത്തുദിവസത്തേക്കായിരിക്കും നിരോധനം ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച അറിയിപ്പ് ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി (ക്യു.ഡി.സി) ലൈസൻസുള്ള മദ്യ ഉപഭോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശമായി അയച്ചുകഴിഞ്ഞു. അബൂഹമൂറിലെ ഔട്ട്‌ലെറ്റ് സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച മുതൽ രണ്ടാം പെരുന്നാൾ അവധിവരെ അടച്ചിടുമെന്നും അറിയിപ്പിലുണ്ട്. പെരുന്നാൾദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്‌ളെങ്കിലും സെപ്റ്റംബർ പതിനൊന്നിനാകുമെന്നാണ് അനുമാനം.രാജ്യത്തെ ഹോട്ടലുകളിലും മദ്യംവിളമ്പുന്നത് സെപ്റ്റംബർ ആരംഭത്തോടെ നിർത്തൽ ചെയ്യും. ഖത്തർ ടൂറിസം അഥോറിറ്റി (ക്യു.ടി.എ) കഴിഞ്ഞവർഷം ഇറക്കിയ ഉത്തരവു പ്രകാരമാണിത്. കൂടാതെ, ഈദുൽ അദ്ഹ ദിനങ്ങളിൽ ഹോട്ടലുകൾ, ബാറുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കുന്നത് വിലക്കിക്കൊണ്ടുള്ള മന്ത്രാലയത്തിൽനിന്നുള്ള അറിയിപ്പും ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം നൽകിയിരുന്നു.വിശുദ്ധ റമദാൻ മാസത്തിലും,
ദോഹ: ബലി പെരുന്നാളിനു (ഈദുൽ അദ്ഹ) മുന്നോടിയായി ഖത്തറിൽ മദ്യവിൽപ്പനക്ക് വിലക്കേർപ്പെടുത്തും.അടുത്തമാസം രണ്ടു മുതൽ പതിനൊന്നുവരെയുള്ള പത്തുദിവസത്തേക്കായിരിക്കും നിരോധനം ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച അറിയിപ്പ് ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി (ക്യു.ഡി.സി) ലൈസൻസുള്ള മദ്യ ഉപഭോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശമായി അയച്ചുകഴിഞ്ഞു.
അബൂഹമൂറിലെ ഔട്ട്‌ലെറ്റ് സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച മുതൽ രണ്ടാം പെരുന്നാൾ അവധിവരെ അടച്ചിടുമെന്നും അറിയിപ്പിലുണ്ട്. പെരുന്നാൾദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്‌ളെങ്കിലും സെപ്റ്റംബർ പതിനൊന്നിനാകുമെന്നാണ് അനുമാനം.രാജ്യത്തെ ഹോട്ടലുകളിലും മദ്യംവിളമ്പുന്നത് സെപ്റ്റംബർ ആരംഭത്തോടെ നിർത്തൽ ചെയ്യും. ഖത്തർ ടൂറിസം അഥോറിറ്റി (ക്യു.ടി.എ) കഴിഞ്ഞവർഷം ഇറക്കിയ ഉത്തരവു പ്രകാരമാണിത്.
കൂടാതെ, ഈദുൽ അദ്ഹ ദിനങ്ങളിൽ ഹോട്ടലുകൾ, ബാറുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കുന്നത് വിലക്കിക്കൊണ്ടുള്ള മന്ത്രാലയത്തിൽനിന്നുള്ള അറിയിപ്പും ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം നൽകിയിരുന്നു.വിശുദ്ധ റമദാൻ മാസത്തിലും, മുഹമ്മദ് നബിയുടെ ജന്മദിനത്തിനും (ഈ വർഷം, ഡിസംബർ 12) രാജ്യത്ത് മദ്യവിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.