- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ പ്രവാസികൾ എപ്പോഴും ഐ.ഡി. കാർഡ് കൈവശംവെക്കണമെന്ന് ആഭ്യന്തരമന്ത്രാലയം; രാജ്യത്തിനുപുറത്തുവച്ച് ഐ.ഡി. നഷ്ടമായാൽ അധികൃതരിൽനിന്നുള്ള റിട്ടേൺപെർമിറ്റ് ഉണ്ടെങ്കിൽ മാത്രം രാജ്യത്തേക്ക് പ്രവേശനം
ദോഹ: ഖത്തറിലെ പ്രവാസികൾ എപ്പോഴും ഐ.ഡി. കാർഡ് കൈവശംവെക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി. പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കാഞ്ഞതിനെ ത്തുടർന്ന് രാജ്യത്തെ താമസക്കാരനാണെന്നതിന്റെ ഏക തെളിവ് ഖത്തർ ഐ.ഡി. മാത്രമായതിനാലാണ് അധികൃതർ മുന്നറിയിപ്പ് നിർദ്ദേശംനൽകിയത്. അധികൃതർ ആവശ്യപ്പെടുന്ന സമയങ്ങളിൽ ഐ.ഡി. ഹാജരാക്കണമെന്നും മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് അസി. ഡയറക്ടർ ബ്രിഗേഡിയർ നാസർ ജാബർ അൽ അത്തിയ പറഞ്ഞു. രാജ്യത്തിന് അകത്തോ അല്ലെങ്കിൽ പുറത്തുവച്ചോ ഐ.ഡി. നഷ്ടമായാൽ ഉടൻ വകുപ്പിനെ അറിയിക്കണമെന്നും പുതിയ ഐ.ഡി. വാങ്ങണമെന്നും അേദ്ദഹം പറഞ്ഞു. രാജ്യത്തിനുപുറത്തുവച്ച് ഐ.ഡി. നഷ്ടമായാൽ അധികൃതരിൽനിന്നുള്ള റിട്ടേൺപെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുള്ളൂ. രാജ്യത്തെ എല്ലാ അധികൃതർക്കും വിമാനക്കമ്പനികൾക്കും ഇത് സംബന്ധിച്ച് സർക്കുലർ അയച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തുവച്ചാണ് ഐ.ഡി. നഷ്ടമാകുന്നതെങ്കിൽ വ്യക്തി നേരിട്ടോ അല്ലെങ്കിൽ കമ്പനി പ്രതിനിധിയോ സേവന കേന്ദ്രങ
ദോഹ: ഖത്തറിലെ പ്രവാസികൾ എപ്പോഴും ഐ.ഡി. കാർഡ് കൈവശംവെക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി. പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കാഞ്ഞതിനെ ത്തുടർന്ന് രാജ്യത്തെ താമസക്കാരനാണെന്നതിന്റെ ഏക തെളിവ് ഖത്തർ ഐ.ഡി. മാത്രമായതിനാലാണ് അധികൃതർ മുന്നറിയിപ്പ് നിർദ്ദേശംനൽകിയത്.
അധികൃതർ ആവശ്യപ്പെടുന്ന സമയങ്ങളിൽ ഐ.ഡി. ഹാജരാക്കണമെന്നും മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് അസി. ഡയറക്ടർ ബ്രിഗേഡിയർ നാസർ ജാബർ അൽ അത്തിയ പറഞ്ഞു. രാജ്യത്തിന് അകത്തോ അല്ലെങ്കിൽ പുറത്തുവച്ചോ ഐ.ഡി. നഷ്ടമായാൽ ഉടൻ വകുപ്പിനെ അറിയിക്കണമെന്നും പുതിയ ഐ.ഡി. വാങ്ങണമെന്നും അേ
ദ്ദഹം പറഞ്ഞു.
രാജ്യത്തിനുപുറത്തുവച്ച് ഐ.ഡി. നഷ്ടമായാൽ അധികൃതരിൽനിന്നുള്ള റിട്ടേൺപെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുള്ളൂ. രാജ്യത്തെ എല്ലാ അധികൃതർക്കും വിമാനക്കമ്പനികൾക്കും ഇത് സംബന്ധിച്ച് സർക്കുലർ അയച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തുവച്ചാണ് ഐ.ഡി. നഷ്ടമാകുന്നതെങ്കിൽ വ്യക്തി നേരിട്ടോ അല്ലെങ്കിൽ
കമ്പനി പ്രതിനിധിയോ സേവന കേന്ദ്രങ്ങളിലെത്തി ഐ.ഡി.നഷ്ടപ്പെട്ടത് സംബന്ധിച്ച് അപേക്ഷ നൽകണം. പുതിയ ഐ.ഡി.ക്കായി 200 റിയാൽ ഫീസും നൽകണം.
രാജ്യത്തിന് പുറത്തുവച്ചാണ് ഐ.ഡി.നഷ്ടമായതെങ്കിൽ ഏത് രാജ്യത്ത് വച്ചാണോ നഷ്ടമായത് ആ രാജ്യത്തെ ബന്ധപ്പെട്ട അധികൃതർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് താമസക്കാരന്റെ ഖത്തറിലെ പ്രതിനിധി വഴി അധികൃതർക്ക് സമർപ്പിക്കണം. 200 റിയാൽ ഫീസ് അടച്ച് റിട്ടേൺ പെർമിറ്റ് നേടാം. റിട്ടേൺ പെർമിറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന താമസക്കാരൻ പെർമിറ്റ് എക്സ്?പാട്രിയേറ്റ്സ് അഫയേഴ്സ് വകുപ്പിൽ സമർപ്പിക്കുകയും പുതിയ കാർഡ് നേടുകയും ചെയ്യണം.