- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
നാളെ മുതൽ ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർക്ക് പുതിയ ക്വാറന്റൈൻ നിയന്ത്രണം; 29 ന് ശേഷമുള്ള യാത്രക്കാർക്ക് പുതിയ ബുക്കിങ് നിർബന്ധം
ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർക്ക് പുതുതായി ഏർപ്പെടുത്തിയ പത്ത് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിബന്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. അതിനിടെ പഴയ ഉത്തരവനുസരിച്ച് 7 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനായി ബുക്കിങ് നടത്തിയവർ ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തിൽ ഡിസ്കവർ ഖത്തർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.
-29 ന് പുലർച്ചെക്ക് മുമ്പായി യാത്ര ചെയ്യുന്നവർക്ക് ഏഴ് ദിവസത്തെ പഴയ ബുക്കിങ് മതിയാകും. ഇവർക്കുള്ള പുതിയ നിർദേശങ്ങൾ മെയിൽ വഴി അറിയിക്കും. 29 ന് ശേഷമുള്ള യാത്രക്കാരുടെ പഴയ ഏഴ് ദിവസത്തെ ബുക്കിങ് റദ്ദാക്കപ്പെടും. ഇതിന്റെ പണം 15 ദിവസത്തിനകം റീഫണ്ട് ചെയ്യും. തുടർന്ന് യാത്രക്കായി ഇവർ 10 ദിവസത്തെക്കുള്ള പുതിയ ക്വാറന്റൈൻ ബുക്കിങ് മുഴുവൻ പണമടച്ച് നടത്തണം. 27 മുതലുള്ള മുഴുവൻ പുതിയ ബുക്കിങുകളും പുതിയ നിബന്ധനകൾക്കനുസരിച്ചായിരിക്കുമെന്നും ഡിസ്കവർ ഖത്തർ അറിയിച്ചു.
കൂടാതെ പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ഖത്തറിൽ വെച്ചോ ഇന്ത്യയിൽ വെച്ചോ വാക്സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കുമൊക്കെ പുതിയ നിബന്ധനകൾ ബാധകമാണ്. ഡിസ്കവർ ഖത്തറിന്റെ പുതിയ അറിയിപ്പ് ലിങ്ക് താഴെ... https://www.qatarairwaysholidays.com/qa-en/welcome-home-high-risk-arrivals/