- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ ജയിലിൽ കഴിയുന്നത് 141 ഇന്ത്യക്കാർ; കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 79; ഇന്ത്യൻ എംബസി പുറത്ത് കണക്കുകൾ ഇങ്ങനെ
ദോഹ: ഖത്തർ സെൻട്രൽ ജയിലിൽ 141 ഇന്ത്യക്കാർ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ എംബസിയുടെ കണക്കുകൾ. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടും വിധികാത്തുമാണ് ഇവർ ജയിലിൽ കഴിയുന്നത്. 190 പേർ രാജ്യത്തേക്കു തിരിച്ചയക്കപ്പെടാനായി നാടുകടത്തൽ കേന്ദ്രത്തിലും കഴിയുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ ജയിൽ സന്ദർശിച്ച് തടവുകാർക്ക് ആവശ്യമായി സഹായങ്ങൾ നൽകി വരുന്നു. ഇന്നലെ നടന്ന എംബസി ഓപ്പൺ ഹൗസിനു ശേഷം പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് വിവരങ്ങളുള്ളത്. കൂടാതെ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഖത്തറിൽ 79 ഇന്ത്യക്കാർ മരണമടഞ്ഞതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞവർഷം 279 മരണമാണ് ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ ഈ വർഷം ഇന്ത്യക്കാരിൽ നിന്നും 1103 പരാതികളാണ് ലഭിച്ചതെന്ന് വാർത്താ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷം ആകെ ലഭിച്ച പരാതികൾ 4132 ആയിരുന്നു. ഖത്വർ അധികൃതരിൽ നിന്നു ലഭിച്ച അഭ്യർത്ഥനയെത്തുടർന്ന് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞു വന്ന 16 ഇന്ത്യക്കാർക്ക് യാത്രാ രേഖകൾ ശരിയാക്കിക്കൊടുത്തു. നാട്ടിലെത്താൻ പ്രയാസ
ദോഹ: ഖത്തർ സെൻട്രൽ ജയിലിൽ 141 ഇന്ത്യക്കാർ കഴിയുന്നുണ്ടെന്ന് ഇന്ത്യൻ എംബസിയുടെ കണക്കുകൾ. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടും വിധികാത്തുമാണ് ഇവർ ജയിലിൽ കഴിയുന്നത്. 190 പേർ രാജ്യത്തേക്കു തിരിച്ചയക്കപ്പെടാനായി നാടുകടത്തൽ കേന്ദ്രത്തിലും കഴിയുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ ജയിൽ സന്ദർശിച്ച് തടവുകാർക്ക് ആവശ്യമായി സഹായങ്ങൾ നൽകി വരുന്നു. ഇന്നലെ നടന്ന എംബസി ഓപ്പൺ ഹൗസിനു ശേഷം പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് വിവരങ്ങളുള്ളത്.
കൂടാതെ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഖത്തറിൽ 79 ഇന്ത്യക്കാർ മരണമടഞ്ഞതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞവർഷം 279 മരണമാണ് ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ ഈ വർഷം ഇന്ത്യക്കാരിൽ നിന്നും 1103 പരാതികളാണ് ലഭിച്ചതെന്ന് വാർത്താ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷം ആകെ ലഭിച്ച പരാതികൾ 4132 ആയിരുന്നു.
ഖത്വർ അധികൃതരിൽ നിന്നു ലഭിച്ച അഭ്യർത്ഥനയെത്തുടർന്ന് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞു വന്ന 16 ഇന്ത്യക്കാർക്ക് യാത്രാ രേഖകൾ ശരിയാക്കിക്കൊടുത്തു. നാട്ടിലെത്താൻ പ്രയാസപ്പെട്ട 33 പേർക്ക് വിമാന ടിക്കറ്റുകളും അനുവദിച്ചു. ഐ സി ബി എഫിന്റെ നേതൃത്വത്തിലുള്ള
സാമൂഹികക്ഷേമ പ്രവർത്തനങ്ങളും തുടർന്നു വരുന്നതായി വാർത്താ കുറിപ്പിൽ പറയുന്നു. ആറു വിമാന ടിക്കറ്റുകളാണ് ഫോറം കഴിഞ്ഞ മാസം അനുവദിച്ചത്. മറ്റു സഹായ പ്രവർത്തനങ്ങളും നടത്തി വരുന്നു.