ദോഹ: നീണ്ട നാളത്തെ രക്ഷിതാക്കളുടെ ആശങ്കക്കൊടുവിൽ വേനലവധി സംബന്ധിച്ച കാര്യത്തിൽ തീരുമാനമായി. ഇന്ത്യൻ സ്‌കൂളുകൾ അടക്കം സ്വകാര്യ സ്‌ക്കൂളുകൾക്ക് വേനൽക്കാല അവധി ഈ വർഷം കൂടി മാറ്റമില്ലാതെ തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

നേരത്തെ മന്ത്രാലയം അറിയിച്ചതനുസരിച്ച് ഓഗസ്റ്റ് 29നാണ് സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് സെപ്റ്റംബർ ഒൻപതിനായിരിക്കും അധിക സ്‌കൂളുകളും വേനൽ അവധി കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കുക. ജൂലായ് അഞ്ചിനാണ് രാജ്യത്തെ ഒട്ടുമിക്ക ഇന്ത്യൻ സ്‌കൂളുകൾക്കും മധ്യവേനലവധി തുടങ്ങുന്നത്.

ഇന്ത്യൻ സ്‌ക്കൂളുകൾ അടക്കം നിരവധി സ്വകാര്യ സ്‌കൂളുകൾ മുൻ വർഷത്തെ പോലെ തന്നെ സെപ്റ്റംബർ ഒമ്പത് വരെ അവധി ആയിരിക്കുമെന്ന് നേരത്തെ അറിയി ച്ചിരുന്നു. ഇതനുസരിച്ച് രക്ഷിതാക്കൾ തങ്ങളുടെ വാർഷിക അവധി അതിനനുസരിച്ച് ക്രമീകരിച്ചു. വിമാന ടി ക്കറ്റും അവധിക്കാല പദ്ധതികളും ഇതിനനുസരിച്ച് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

ഇതിന് പുറമെ വാർഷിക പരീക്ഷ കഴിഞ്ഞ് ഏപ്രിൽ ആദ്യ വാരം കൂടി സ്‌ക്കൂളുകൾക്ക് അവധി നൽകണമെന്ന തീരുമാനവും മന്ത്രാലയം ഈ വർഷത്തേക്ക് മരവിപ്പിച്ചു. മാർച്ച് പകുതിയോടെ വാർഷിക പരീക്ഷ കഴിഞ്ഞ് ഏ പ്രിൽ ഒന്നിനാണ് മിക്ക സ്‌ക്കൂളുകളും പ്രവർത്തനം ആരംഭിക്കുന്നത്.ഇതിന് പുറമേ, കെ.ജി ക്ലാസിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുത്തിറക്കിയ കുട്ടികളുടെ പ്രായ പ രിധിയുമായി ബന്ധപ്പെട്ട തീരുമാനവും ഈ വർഷത്തേക്ക് മന്ത്രാലയം മരവിപ്പിച്ചിരുന്നു. ഈ തീരുമാനങ്ങൾ ര ക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വലിയ രീതിയിൽ ആശ്വസിപ്പിക്കുന്നതാണ്.