- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് ലഭിക്കാത്തവരുടെ ലിസ്റ്റിലേക്ക് ആദ്യ ദിനം രജിസ്റ്റർ ചെയ്തത് ഇരുനൂറോളം പേർ; ഓൺലൈൻ സർവ്വേയ്ക്ക് മികച്ച പ്രതികരണം
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ സമാഹരിക്കാനുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററി(ഐസിസി)ന്റെ ശ്രമത്തിന് മികച്ച പ്രതികരണം. ആദ്യ ദിവസങ്ങളിൽ മാത്രം ഇരുന്നൂറോളം പേരാണ് വിവരങ്ങൾ കൈമാറിയതെന്ന അധികൃതർ അറിയിച്ചു. സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരശേഖരണം നടത്താൻ ഐസിസി മുന്നിട്ടിറങ്ങുമെന്ന് കഴിഞ്ഞദിവസം ഇന്ത്യൻ മീഡിയാ ഫോറം സംഘടിപ്പിച്ച വിദ്യാഭ്യാസ ചർച്ചയിൽ വ്യക്തമാക്കിയതിന്റെ തുടർച്ചയായാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിനായി ഐസിസി മാനേജ്‌മെന്റ് കമ്മിറ്റി പ്രവാസി സംഘടനകൾക്ക് സന്ദേശം കൈമാറിയിരുന്നു. 184 പേർ ഇമെയിൽ മുഖേന മറുപടി നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ വിവരമറിയിക്കുമെന്നാണ് ഐസിസിയിൽ അഫിലിയേറ്റ് ചെയ്ത സംഘടനകൾക്കും അംഗങ്ങൾക്കുമാണ് നിലവിൽ സന്ദേശം അയച്ചിരിക്കുന്നത്. ഈ സന്ദേശം മറ്റു സംഘടനകളിലേക്കും വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളിൽ അഡ്്മിഷൻ ലഭിക്കുന്നതിന് സഹായം തേടി നിരവധി രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന സാഹചര്യത്തിലാണ്
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ സമാഹരിക്കാനുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററി(ഐസിസി)ന്റെ ശ്രമത്തിന് മികച്ച പ്രതികരണം. ആദ്യ ദിവസങ്ങളിൽ മാത്രം ഇരുന്നൂറോളം പേരാണ് വിവരങ്ങൾ കൈമാറിയതെന്ന അധികൃതർ അറിയിച്ചു.
സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരശേഖരണം നടത്താൻ ഐസിസി മുന്നിട്ടിറങ്ങുമെന്ന് കഴിഞ്ഞദിവസം ഇന്ത്യൻ മീഡിയാ ഫോറം സംഘടിപ്പിച്ച വിദ്യാഭ്യാസ ചർച്ചയിൽ വ്യക്തമാക്കിയതിന്റെ തുടർച്ചയായാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിനായി ഐസിസി മാനേജ്‌മെന്റ് കമ്മിറ്റി പ്രവാസി സംഘടനകൾക്ക് സന്ദേശം കൈമാറിയിരുന്നു.
184 പേർ ഇമെയിൽ മുഖേന മറുപടി നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ വിവരമറിയിക്കുമെന്നാണ് ഐസിസിയിൽ അഫിലിയേറ്റ് ചെയ്ത സംഘടനകൾക്കും അംഗങ്ങൾക്കുമാണ് നിലവിൽ സന്ദേശം അയച്ചിരിക്കുന്നത്. ഈ സന്ദേശം മറ്റു സംഘടനകളിലേക്കും വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സ്‌കൂളുകളിൽ അഡ്്മിഷൻ ലഭിക്കുന്നതിന് സഹായം തേടി നിരവധി രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന സാഹചര്യത്തിലാണ് ഐസിസി നടപടി. സർവേയ്ക്ക് വേണ്ടി നിശ്ചിത ഫോർമാറ്റിലുള്ള ഫോം ഐസിസി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ, ഏത് ക്ലാസിലേക്കാണ് അഡ്്മിഷൻ തേടുന്നത്, കരിക്കുലം, അഡ്്മിഷൻ തേടിയ ഇന്ത്യൻ സ്‌കൂളിന്റെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് സർവേയിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. ശരരൂമമേൃ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലേക്കാണ് വിവരങ്ങൾ അയക്കേണ്ടത്.