- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ കൾച്ചറൽ സെന്റർ; എണ്ണം ശേഖരിക്കുന്നത് ഓൺലൈൻ സർവ്വേയിലൂടെ
ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്ത്യൻ കൾച്ചറൽ സെന്റർ ശേഖരിക്കുന്നു. ഇന്ത്യൻ രക്ഷിതാക്കൾക്കിടയിൽ ഓൺലൈൻ സർവേ നടത്തിയാണു പ്രവേശത്തിനായി വെയ്റ്റ് ലിസ്റ്റിലുള്ള കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുക. സ്‌കൂളുകളിൽ അഡ്‌മിഷൻ ലഭിക്കുന്നതിന് സഹായം തേടി നിരവധി രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്നത്.കഴിഞ്ഞ ദിവസം ഇന്ത്യൻ മീഡിയ ഫോറം നടത്തിയ വിദ്യാഭ്യാസ ചർച്ചയിലെടുത്ത തീരുമാനത്തിന്റെ ആദ്യ പടിയായാണ് നടപടി. സർവേയ്ക്ക് വേണ്ടി നിശ്ചിത ഫോർമാറ്റിലുള്ള ഫോം ഐസിസി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ, ഏത് ക്‌ളാസിലേക്കാണ് അഡ്‌മിഷൻ തേടുന്നത്, കരിക്കുലം, അഡ്‌മിഷൻ തേടിയ ഇന്ത്യൻ സ്‌കൂളിന്റെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് സർവേയിലൂടെ ആവശ്യപ്പെട്ടത്. iccqatar@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് വിവരങ്ങൾ അയക്കേണ്ടത്.
ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്ത്യൻ കൾച്ചറൽ സെന്റർ ശേഖരിക്കുന്നു. ഇന്ത്യൻ രക്ഷിതാക്കൾക്കിടയിൽ ഓൺലൈൻ സർവേ നടത്തിയാണു പ്രവേശത്തിനായി വെയ്റ്റ് ലിസ്റ്റിലുള്ള കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുക.
സ്‌കൂളുകളിൽ അഡ്‌മിഷൻ ലഭിക്കുന്നതിന് സഹായം തേടി നിരവധി രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്നത്.കഴിഞ്ഞ ദിവസം ഇന്ത്യൻ മീഡിയ ഫോറം നടത്തിയ വിദ്യാഭ്യാസ ചർച്ചയിലെടുത്ത തീരുമാനത്തിന്റെ ആദ്യ പടിയായാണ് നടപടി. സർവേയ്ക്ക് വേണ്ടി നിശ്ചിത ഫോർമാറ്റിലുള്ള ഫോം ഐസിസി തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ, ഏത് ക്‌ളാസിലേക്കാണ് അഡ്‌മിഷൻ തേടുന്നത്, കരിക്കുലം, അഡ്‌മിഷൻ തേടിയ ഇന്ത്യൻ സ്‌കൂളിന്റെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് സർവേയിലൂടെ ആവശ്യപ്പെട്ടത്. iccqatar@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് വിവരങ്ങൾ അയക്കേണ്ടത്.