ത്തറിലെ രണ്ട് ഇന്ത്യൻ സ്‌കൂളിൽ പുതിയ അധ്യയനവർഷത്തിൽ ഫീസ് വർദ്ധനവ് ഉറപ്പായതോടെ രക്ഷിതാക്കളുടെ ചങ്കിടിപ്പേറി.ഏപ്രിൽ മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് രാജ്യത്ത് 2 ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് വർദ്ധിപ്പിച്ചത്

ഖത്തറിലെ പ്രധാന ഇന്ത്യൻ സ്‌കൂളുകളായ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്‌കൂളും , ബിർള പബ്ലിക് സ്‌കൂളുമാണ് ഈയിടെ ഫീസ് നിരക്കിലുള്ള വർധന അറിയിച്ച് രക്ഷിതാക്കൾക്ക് ഈ-മെയിൽ സന്ദേശമയച്ചത്. ഫീസ് വർധന 2016 ഏപ്രിൽ 1, മുതൽ മുൻകാല പ്രാബല്യത്തോടെ യാണ് നടപ്പാക്കിയിട്ടുള്ളതെന്ന വിജ്ഞാപനമാണ് രക്ഷിതാക്കൾക്ക് ലഭിച്ചത്. ഇതോടെ, രണ്ടാം ടേമിലെ ഫീസിേനാടൊപ്പം ആദ്യടേമിലെ വർധിപ്പിച്ച നിരക്കു കൂടി അടക്കേണ്ടി വരും.

ട്യൂഷൻ ഫീസും ട്രാൻസ്‌പോർട്ടേഷൻ ഫീസുമടക്കം 110 റിയാലിന്റെ വർധനവാണ് ഇതോടെ രക്ഷിതാക്കൾക്ക് വഹിക്കേണ്ടിവരുന്നത്.ഡി പി.എസ് സ്‌കൂൾ ഒന്നാം ക്ലാസു മുതൽ പന്ത്രാണ്ടാം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്ക് അധികരിപ്പിച്ചിട്ടുള്ളത്. ഡി.പി.എസ് എം.ഐ.എസ് ശരാശരി അമ്പത് റിയാലിന്റെ വർധനവും വരുത്തിയിട്ടുണ്ട്. സ്‌കൂളിന്റെ വർധിപ്പിച്ച ട്രാൻസ്‌പോർട്ടേഷൻ നിരക്കായ 69 റിയാൽ ദോഹയിൽ താമസിക്കുന്ന കുട്ടികൾക്ക് മാത്രമാണ് ബാധകം. ദോഹ പരിധിക്കു പുറത്തുള്ള വിദ്യാർത്ഥികൾ കൂടിയ തുക നൽകേണ്ടി വരും.

ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നും ഫീസ് വർധിപ്പിക്കാനുള്ള അനുമതി സ്‌കൂളുകൾക്ക് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി .മറ്റു ഇന്ത്യൻ സകൂളുകളിലെ ഫീസ് വർധനയെക്കുറിച്ചുള്ള അറിയിപ്പുകൾ അധ്യയന വർഷത്തിന്റെ ആരംഭത്തിൽതന്നെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായും റിപ്പോർ്ട്ടുണ്ട്.