ത്തറിലെ വിദേശ തൊഴിലാളികളുടെ വരവും പോക്കും താമസവും യാത്രയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ കരട് നിയമത്തിൽ ശൂറാകൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. നടപ്പാക്കുന്നതിന് മുമ്പ് വിശദമായി പഠിക്കുന്നതിനായിനിയമം ആഭ്യന്തര മന്ത്രാലയത്തിന് തിരിച്ചയച്ചു.പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമ ഭേദഗതികളി ലൊന്നാണിത്. ശൂറാ കൗൺസിൽ വീണ്ടും പരിഗണിക്കുന്ന കരട് നിയമം ക്യാബിനറ്റും അംഗീകരിച്ച് അമീർ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ മാത്രമേ നടപ്പിലാവുകയുള്ളൂ.

ഖത്തറിൽ സ്‌പോൺസർഷിപ്പ് നിയമത്തിനു പകരം നടപ്പിലാക്കുന്ന തൊഴിൽ കരാർ വ്യവസ്ഥ തൊഴിലുടമകളുടെയും രാജ്യത്തെ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന
തരത്തിലായിരിക്കണമെന്ന് ശൂറാ കൗൺസിൽ അഭിപ്രായപ്പെട്ടു .

തൊഴിലുടമകളേയും വിദേശ തൊഴിലാളികളെയും ഒരു പോലെ പരിഗണിക്കാൻ പുതിയ നിയമത്തിനാകണമെന്നും ശൂറാകൗൺസിൽ ആവശ്യപ്പെട്ടു. നിർണിത കരാർ കാലാവധി പൂർത്തിയാക്കിതിന് ശേഷമോ ഓപ്പൺകരാറാണെങ്കിൽ 5 വർഷം പൂർത്തിയാക്കിയതിനുശേഷമോ തൊഴിലാളികൾക്ക് ആവശ്യമെങ്കിൽ മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറാമെന്നാണ് പുതിയ കരട് നിയമം വ്യവസ്ഥ ചെയ്യുന്നത് .

എന്നാൽ 10 വർഷത്തിന് ശേഷംമാത്രമേ തൊഴിൽ മാറാൻ അനുവദിക്കേണ്ടതുള്ളൂവെന്നാണ് ശൂറാ കൗൺസിൽ നിർദ്ധേശം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതിയും നേടിയിരിക്കണം.
ഇതോടൊപ്പം പുതിയ നിയമം നിലവിൽ വരുന്നതോടെ എക്‌സിറ്റിൽ നാട്ടിൽ പോകുന്നവർക്ക് രാജ്യത്തേക്ക് വരുന്നതിനുള്ള 2 വർഷത്തെ വിലക്ക് ഇല്ലാതാകുമെന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷയും മങ്ങുകയാണ് . കാരണം ഈ വിലക്ക് തുടരണമെന്ന നിർദ്ധേശവും ശൂറാ കൗൺസിൽ നൽകിയിട്ടുണ്ട്. അതേസമയം മുൻ തൊഴിൽ ദാതാവിന്റെ അനുമതിയോടെ ചില സാഹചര്യങ്ങളിൽ തൊഴിലാളികൽ വിസ അനുവദിക്കാമെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി.

വിദേശ തൊഴിലാളികൾക്ക് 2 തവണമാത്രം തൊഴിൽ മാറ്റം അനുവദിച്ചാൽ മതിയെന്ന നിർദ്ധേശവും ശൂറാകൗൺസിൽ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രത്യേക പ്രൊജക്റ്റുകൾക്ക് വേണ്ടി താത്കാലിക മായി തൊഴിലാളികളെ കൊണ്ടു വരുന്ന കമ്പനികൾ പ്രൊജക്ട് പൂർത്തിയാകുന്നതോടെ അവരെ നാട്ടിലേക്ക് തിരിച്ചയക്കണം. തൊഴിൽ രംഗത്ത് അത്യാധുനിക യന്ത്രങ്ങളുടെ സഹായം ഉറപ്പു വരുത്തി സാധ്യമാകുന്നത്ര തൊഴിലാളികളുടെ എണ്ണം കുറക്കണമെന്നും ശൂറാകൗൺസിൽ നിർദേധേശത്തിലുണ്ട്. കൗൺസിൽ നിർദ്ദേശങ്ങളെ ഗൗരവമായി പരിഗണിക്കണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ നിർദധേശം .

പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമഭേദഗതികളിലൊന്നാണിത്. ശൂറാ കൗൺസിൽ വീണ്ടും പരിഗണിക്കുന്ന കരട് നിയമം ക്യാബിനറ്റും അംഗീകരിച്ച് അമീർ ഉത്തരവ് പുറപ്പെടുവിക്കുന്ന തോടെമാത്രമേ നടപ്പിലാവുകയുള്ളൂ.