- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ പ്രവാസി ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ നടപ്പിലാക്കാൻ സാധ്യത; സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവാസികളുടെ പെൻഷൻ പ്രായം 60 ആക്കാൻ നീക്കം
ദോഹ: രാജ്യത്തെ പ്രവാസികൾക്ക് നിർബന്ധിത വിരമിക്കൽ പ്രായം ഏർപ്പെടുത്താൻ ഖത്തർ ആലോചിക്കുന്നു. വിരമിക്കൽ പ്രായം അറുപത് വയസായി നിജപ്പെടുത്താനാണ് തീരുമാനം. ഭരണവികസന-തൊഴിൽ, സാമൂഹ്യ കാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്. പുതുതായി സർവകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ജോലി കിട്ടുന്നത് വിഷകരമായ സാഹചര്യത്തിൽ അവരുടെ ഭാഗത്ത് നിന്ന് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. നിലവിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരെ അറുപതു വയസ്സ് കഴിഞ്ഞാൽ പിരിച്ചുവിടാൻ നിയമപ്രകാരം അനുവാദമുണ്ടെങ്കിലും സ്വകാര്യമേഖലയിൽ ഇത്തരമൊരു നീക്കം ഇതാദ്യമായാണ്. സ്വദേശികളായ ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ- സ്വകാര്യ മേഖലകളിൽ 60 കഴിഞ്ഞ വിദേശ ജീവനക്കാരെ ഒഴിവാക്കി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനാണ് തൊഴിൽ മന്ത്രാലയം ആലോചിക്കുന്നത്. ഇക്കാര്യം പ്രാദേശിക അറബ് പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദീർഘകാലത്തെ പരിചയ സമ്പത്തുള്ള വിദേശ തൊഴിലാളികളെ പെട്ടന്ന് നീക്കം
ദോഹ: രാജ്യത്തെ പ്രവാസികൾക്ക് നിർബന്ധിത വിരമിക്കൽ പ്രായം ഏർപ്പെടുത്താൻ ഖത്തർ ആലോചിക്കുന്നു. വിരമിക്കൽ പ്രായം അറുപത് വയസായി നിജപ്പെടുത്താനാണ് തീരുമാനം. ഭരണവികസന-തൊഴിൽ, സാമൂഹ്യ കാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്.
പുതുതായി സർവകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ജോലി കിട്ടുന്നത് വിഷകരമായ സാഹചര്യത്തിൽ അവരുടെ ഭാഗത്ത് നിന്ന് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. നിലവിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരെ അറുപതു വയസ്സ് കഴിഞ്ഞാൽ പിരിച്ചുവിടാൻ നിയമപ്രകാരം അനുവാദമുണ്ടെങ്കിലും സ്വകാര്യമേഖലയിൽ ഇത്തരമൊരു നീക്കം ഇതാദ്യമായാണ്.
സ്വദേശികളായ ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ- സ്വകാര്യ മേഖലകളിൽ 60 കഴിഞ്ഞ വിദേശ ജീവനക്കാരെ ഒഴിവാക്കി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനാണ് തൊഴിൽ മന്ത്രാലയം ആലോചിക്കുന്നത്. ഇക്കാര്യം പ്രാദേശിക അറബ് പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദീർഘകാലത്തെ പരിചയ സമ്പത്തുള്ള വിദേശ തൊഴിലാളികളെ പെട്ടന്ന് നീക്കം ചെയ്യുന്നത് തൊഴിൽ മേഖലയ്ക്കൊപ്പം രാജ്യത്തിന്റെ സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിച്ചേക്കു മെന്ന ആശങ്കയും നില നിൽക്കുന്നു. നിയമം നടപ്പിലാവുകയാണെങ്കിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന അറുപതു വയസ്സു പിന്നിട്ട വിദേശികൾക്ക് താമസ വിസ പുതുക്കുന്നതിന് അനുമതി ലഭിക്കാൻ ഇടയില്ല. എന്നാൽ ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
ഇതിനിടെ, വിവിധ പദ്ധതികൾക്കായി രാജ്യത്തെത്തുകയും വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുകയും ചെയ്യുന്ന വിദേശികൾക്കെതിരെ പരിശോധന കർശനമാക്കാൻ തൊഴിൽ മന്ത്രാലയം നടപടികൾ ആരംഭിച്ചതായും റിപ്പോർട്ട് ഉണ്ട്.