- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വിദേശികളുടെ പുതിയ തൊഴിൽ നിയമത്തിലെ ഏതാനും വകുപ്പുകൾ ഭേദഗതി വരുത്തിയ നിയമത്തിന് അമീറിന്റെ അംഗീകാരം; നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ
ദോഹ: വിദേശികളുടെ പുതിയ തൊഴിൽ നിയമത്തിലെ ഏതാനും വകുപ്പുകൾ ഭേദഗതി വരുത്തിയ നിയമത്തിന് അമീറിന്റെ അംഗീകാരം. 2017 ലെ ഒന്നാം നമ്പർ നിയമത്തിനാണ് അമീർ ഇന്നലെ അംഗീകാരം നൽകിയത്.ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകും. വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസാനുമതിയും സംബന്ധിച്ച 2015ലെ 21-ാം നമ്പർ നിയമം പ്രാബല്യത്തിലാകുന്നതിന്റെ തലേന്ന് (2016 ഡിസംബർ 12ന്) നിയമത്തിലെ ഏതാനും വകുപ്പുകൾ ഭേദഗതി ശൂറാകൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. സെക്രട്ടറി ജനറൽ ഫഹദ് ബിൻ മുബാരക് അൽ ഖയാറീൻ ആയിരുന്നു ഇതു സംബന്ധിച്ച ഭേദഗതി നിർദേശങ്ങൾ അവതരിപ്പിച്ചത്. ചർച്ചകൾക്കുശേഷം ഭേദഗതി നിർദേശങ്ങൾക്ക് കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തിരുന്നു. കൗൺസിൽ അംഗീകരിച്ച ഭേദഗതികൾ പിന്നീടു മന്ത്രിസഭയും അംഗീകരിച്ചു നിയമം നടപ്പാക്കുന്നതിനുള്ള ശുപാർശയോടെ അമീറിനു സമർപ്പിക്കുകയായിരുന്നു. എന്നാൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്നതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
ദോഹ: വിദേശികളുടെ പുതിയ തൊഴിൽ നിയമത്തിലെ ഏതാനും വകുപ്പുകൾ ഭേദഗതി വരുത്തിയ നിയമത്തിന് അമീറിന്റെ അംഗീകാരം. 2017 ലെ ഒന്നാം നമ്പർ നിയമത്തിനാണ് അമീർ ഇന്നലെ അംഗീകാരം നൽകിയത്.ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകും.
വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസാനുമതിയും സംബന്ധിച്ച 2015ലെ 21-ാം നമ്പർ നിയമം പ്രാബല്യത്തിലാകുന്നതിന്റെ തലേന്ന് (2016 ഡിസംബർ 12ന്)
നിയമത്തിലെ ഏതാനും വകുപ്പുകൾ ഭേദഗതി ശൂറാകൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. സെക്രട്ടറി ജനറൽ ഫഹദ് ബിൻ മുബാരക് അൽ ഖയാറീൻ ആയിരുന്നു ഇതു സംബന്ധിച്ച ഭേദഗതി നിർദേശങ്ങൾ അവതരിപ്പിച്ചത്. ചർച്ചകൾക്കുശേഷം ഭേദഗതി നിർദേശങ്ങൾക്ക് കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തിരുന്നു.
കൗൺസിൽ അംഗീകരിച്ച ഭേദഗതികൾ പിന്നീടു മന്ത്രിസഭയും അംഗീകരിച്ചു നിയമം നടപ്പാക്കുന്നതിനുള്ള ശുപാർശയോടെ അമീറിനു സമർപ്പിക്കുകയായിരുന്നു. എന്നാൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്നതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.