- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ അഞ്ചാം പനി റൂബെല്ലാ എന്നീ സാംക്രമിക രോഗങ്ങൾക്കെതിരെ സൗജന്യ കുത്തിവയ്‌പ്പ്; 13 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നവംബർ 14 വരെ വാക്സിൻ സൗജന്യമായി നല്കും
ദോഹ: അഞ്ചാം പനി, മുണ്ടി വീക്കം, റൂബെല്ല എന്നിവയ്ക്കെതിരേ അടുത്ത മാസം ഖത്തറിൽ ദേശീയ പ്രതിരോധ കുത്തിവയ്‌പ്പ് കാംപയ്ൻ നടത്തുന്നു. 12 മാസം മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ എംഎംആർ വാക്സിൻ സൗജന്യമായി നൽകുക. 2020ഓടെ അഞ്ചാം പനി വൈറസുകളെ ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ട് ആഗോള തലത്തിൽ നടത്തുന്ന കാംപയ്ന്റെ ഭാഗമാണ് പരിപാടി. രാജ്യത്തെ 2,80,000 കുട്ടികൾക്ക് ഇക്കാലയളവിൽ പ്രതിരോധ കുത്തിവയ്‌പ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. ഡിഫ്തീരിയ, ടെറ്റനസ് എന്നിവയ്ക്കെതിരായി ഖത്തറിൽ ഇതിന് മുമ്പ് നടത്തിയ പ്രതിരോധ കുത്തിവയ്‌പ്പ് കാംപയ്ൻ വിജയകരമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ രോഗങ്ങൾ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള കുട്ടികളിൽ അഞ്ചാം പനി കണ്ടെത്തിയതായി കഴിഞ്ഞ ഏപ്രിലിൽ പകർച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവി ഹമദ് അൽറുമൈഹി പറഞ്ഞിരുന്നു. പൊതു ക്ലിനിക്കുകളും ചില സ്വകാര്യ ക്ലിനിക്കുകളും പുതിയ കാംപയ്നിൽ സഹകരിക്കും. അതോടൊപ്പം മന്ത്രാലയം ജീവനക്കാർ ര
ദോഹ: അഞ്ചാം പനി, മുണ്ടി വീക്കം, റൂബെല്ല എന്നിവയ്ക്കെതിരേ അടുത്ത മാസം ഖത്തറിൽ ദേശീയ പ്രതിരോധ കുത്തിവയ്‌പ്പ് കാംപയ്ൻ നടത്തുന്നു. 12 മാസം മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ എംഎംആർ വാക്സിൻ സൗജന്യമായി നൽകുക. 2020ഓടെ അഞ്ചാം പനി വൈറസുകളെ ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ട് ആഗോള തലത്തിൽ നടത്തുന്ന കാംപയ്ന്റെ ഭാഗമാണ് പരിപാടി. രാജ്യത്തെ 2,80,000 കുട്ടികൾക്ക് ഇക്കാലയളവിൽ പ്രതിരോധ കുത്തിവയ്‌പ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്.
ഡിഫ്തീരിയ, ടെറ്റനസ് എന്നിവയ്ക്കെതിരായി ഖത്തറിൽ ഇതിന് മുമ്പ് നടത്തിയ പ്രതിരോധ കുത്തിവയ്‌പ്പ് കാംപയ്ൻ വിജയകരമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ രോഗങ്ങൾ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള കുട്ടികളിൽ അഞ്ചാം പനി കണ്ടെത്തിയതായി കഴിഞ്ഞ ഏപ്രിലിൽ പകർച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവി ഹമദ് അൽറുമൈഹി പറഞ്ഞിരുന്നു.
പൊതു ക്ലിനിക്കുകളും ചില സ്വകാര്യ ക്ലിനിക്കുകളും പുതിയ കാംപയ്നിൽ സഹകരിക്കും. അതോടൊപ്പം മന്ത്രാലയം ജീവനക്കാർ രാജ്യത്തെ സ്‌കൂളുകളും സന്ദർശിക്കും. അടുത്ത മാസം പ്രതിരോധ കുത്തിവയ്‌പ്പ് നൽകുന്നതിനുള്ള ഷെഡ്യൂൾ തയ്യാറാക്കാൻ എല്ലാ സ്‌കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകളിൽ നിന്ന് രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം ലഭിക്കും.
രണ്ട് ഡോസ് എംഎംആർ വാക്സിൻ എടുത്തിട്ടില്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും നിർബന്ധമായും പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം പാർക്ക് ഹൗസ് ഇംഗ്ലീഷ് സ്‌കൂൾ രക്ഷിതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു. കുത്തിവയ്‌പ്പ് എടുക്കുന്നതിന് ആരോഗ്യപരമായ തടസ്സമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുള്ള കുട്ടികളെ മാത്രമേ ഇതിൽ നിന്ന് ഒഴിവാക്കൂ.