ത്തറിലെ നൂറ് കണക്കിന് ഡ്രൈവർമാരെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പുതിയ നിയമം നടപ്പിലാക്കുന്നതായി റിപ്പോർട്ട്. സൗദി അറേബ്യയിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള ഡ്രൈവിങ് ലൈസൻസുകളുടെ അടിസ്ഥാനത്തിൽ പുതിയ ലൈസൻസ് അനുവദിക്കുന്നത് ഖത്തർ നിർത്തി. ഇത്തരത്തിലുള്ള ലൈസൻസുമായി ജോലിക്കെത്തിയവർ ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് നേടണമെന്നും അതിന് മാസങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ടി വരുന്നതായും ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ നിന്ന് ലൈസൻസ് നേടാൻ കഴിയാത്ത നൂറ് കണക്കിന് ട്രക്ക് ഡ്രൈവർമാർ ജോലി നഷ്ടമാകുമെന്ന ഭീഷണിയിൽ കഴിയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഖത്തറിലെ വൻകിട നിർമ്മാണ പദ്ധതികളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് സൗദി അറേബ്യയിൽ നിന്ന് വാടകയ്ക്ക് കൊണ്ടുവന്ന ട്രക്ക് ഡ്രൈവർമാരെയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്.

സൗദിയിൽ നിന്നുള്ള പല ഡ്രൈവർമാരുടെയും ലൈസൻസ് ഖത്തർ നേരത്തേ അംഗീകരിച്ചതാണ്. എന്നാൽ, അവരോടൊക്കെ പുതുതായി ലൈസൻസ് നേടാൻ അധികൃതർ നിർദേശിക്കുന്നതായാണ് വാർത്ത. നിയമം കർശനമാക്കിയതോടെ ഖത്തറിൽ ഡ്രൈവിങ് പരീക്ഷ ജയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.