- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജോലി ചെയ്തിരുന്ന കമ്പനിയെ ഫേസ്‌ബുക്കിലൂടെ അപകീർത്തിപ്പെടുത്തൽ; ദോഹയിൽ മലയാളിയെ കോടതി ശിക്ഷിച്ചു
ദോഹ: ജോലി ചെയ്തിരുന്ന കമ്പനിയെ ഫേസ്‌ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മലയാളി യുവാവിനെ ദോഹ കോടതി ശിക്ഷിച്ചു. ദോഹയിലെ ഒരു നിർമ്മാണ കമ്പനി തൊഴിലാളിയാണ് ശിക്ഷിക്കപ്പെട്ടത്. 10,000 റിയാൽ പിഴയടക്കാനാണ് പെരുമാറ്റദൂഷ്യങ്ങൾ കൈകാര്യം ചെയ്യുന്ന ദോഹ മിസ്ഡെമിയനർ കോടതിയുടെ ഉത്തരവ്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ സൈബർ കേസിൽ ഖത്വറിൽ ശിക്ഷിക്കപ്പെടുന്നതെന്നാണ് വിവരം. പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ 2015 ഡിസംബർ 21നാണ് കമ്പനി അപകീർത്തിക്കേസ് ഫയൽ ചെയ്തത്. ഒരേ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ, ട്രേഡിങ് കമ്പനികളിലൊന്നിൽ ജോലി ചെയ്തിരുന്ന പ്രതി രണ്ടു സ്ഥാപനങ്ങൾക്കുമെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു കേസ്. തെളിവിനായി മലയാളത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റിന്റെ നിയമപ്രകാരം സാക്ഷ്യപ്പെടുത്തിയ അറബിക് തർജ്ജുമയും കമ്പനി കോടതിയിൽ ഹാജരാക്കിയിരുന്നു. കമ്പനിക്കെതിരായ പരാമർശങ്ങൾ കേരളത്തിൽ നിന്നുള്ള പാവപ്പെട്ട ഒരു തൊഴിലാളി തന്നോടു പറഞ്ഞകാര്യമെന്ന നിലയിലാണ് ഇയാൾ ഫേസ്
ദോഹ: ജോലി ചെയ്തിരുന്ന കമ്പനിയെ ഫേസ്‌ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മലയാളി യുവാവിനെ ദോഹ കോടതി ശിക്ഷിച്ചു. ദോഹയിലെ ഒരു നിർമ്മാണ കമ്പനി തൊഴിലാളിയാണ് ശിക്ഷിക്കപ്പെട്ടത്. 10,000 റിയാൽ പിഴയടക്കാനാണ് പെരുമാറ്റദൂഷ്യങ്ങൾ കൈകാര്യം ചെയ്യുന്ന ദോഹ മിസ്ഡെമിയനർ കോടതിയുടെ ഉത്തരവ്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ സൈബർ കേസിൽ ഖത്വറിൽ ശിക്ഷിക്കപ്പെടുന്നതെന്നാണ് വിവരം.
പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ 2015 ഡിസംബർ 21നാണ് കമ്പനി അപകീർത്തിക്കേസ് ഫയൽ ചെയ്തത്. ഒരേ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ, ട്രേഡിങ് കമ്പനികളിലൊന്നിൽ ജോലി ചെയ്തിരുന്ന പ്രതി രണ്ടു സ്ഥാപനങ്ങൾക്കുമെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു കേസ്. തെളിവിനായി മലയാളത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റിന്റെ നിയമപ്രകാരം സാക്ഷ്യപ്പെടുത്തിയ അറബിക് തർജ്ജുമയും കമ്പനി കോടതിയിൽ ഹാജരാക്കിയിരുന്നു. കമ്പനിക്കെതിരായ പരാമർശങ്ങൾ കേരളത്തിൽ നിന്നുള്ള പാവപ്പെട്ട ഒരു തൊഴിലാളി തന്നോടു പറഞ്ഞകാര്യമെന്ന നിലയിലാണ് ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
കമ്പനിയുടെ തട്ടിപ്പിനിരയായ പലരിലൊരാളാണ് തനിക്ക് ഈ വിവരങ്ങൾ തന്നതെന്നും ഫേസ്‌ബുക്കിലിട്ടിരുന്നു. കമ്പനിജീവനക്കാരനായിരിക്കെ അക്കാര്യം മറച്ചുവച്ച് മറ്റൊരാൾ പറഞ്ഞതെന്ന രീതിയിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് കമ്പനിയെയും ഉടമകളേയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന വ്യക്തമമായ ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തലിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ഈ മെയ് 15ന് കേസ് പരിഗണിച്ച കോടതി പ്രതിയുടെ അസാന്നിധ്യത്തിലാണ് ശിക്ഷാവിധിച്ചത്.