ദോഹ: നഗരത്തിലുള്ള നിർമ്മാണ കമ്പനികൾ ഉച്ചനേരത്തെ ഇടവേള തുടരാൻ തീരുമാനിച്ചു. ഔദ്യോഗികമായി ഉച്ചനേരത്തെ ഇടവേളയുടെ കാലാവധി അവസാനിച്ചു. എന്നാൽ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി വിശ്രമം തുടരാനാണ് കമ്പനിയുടെ തീരുമാനം

തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് ഇടവേള വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ജൂൺ പതിനഞ്ച് മുതൽ ഓഗസ്റ്റ് 31വരെയാണ് ഉച്ചനേരത്ത് ഇടവേള പ്രഖ്യാപിച്ചിരുന്നത്. നിയമം ലംഘിച്ച അറുപത് നിർമ്മാണ കേന്ദ്രങ്ങൾ അധികൃതർ ഇടപെട്ട് നിർത്തിച്ചു.

വീണ്ടും നിയമം ലംഘിച്ചാൽ ഇത്തരക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വിടുമെന്നും ഭീഷണിയുണ്ട്. ചില കമ്പനികൾ മെയ്‌ മാസം മുതൽ തന്നെ ഉച്ചനേരത്ത് ഇടവേള നൽകുന്നുണ്ട്.