- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ ഏതാനും സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർദ്ധന ഉറപ്പായി; മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്‌കൂളുകൾക്ക് ഫീസ് വർദ്ധനയ്ക്ക് അനുമതി
ദോഹ: ദുബായിലെ സ്‌കൂളുകളിൽ ഫീസ് വർദ്ധനവിന് മന്ത്രാലയം അനുമതി നല്കിയതിന് പിന്നാലെ ഖത്തറിലെ ചില സ്വകാര്യ സ്‌കൂളുകളിലും ഫീസ് വർദ്ധനവ് ഉറപ്പായി. മന്ത്രാലയം നിഷ്‌കർഷിച്ച മാനദണ്ഡൾ പാലിക്കുന്ന ചില സ്‌കൂളുകൾക്കാണ് അനുമതതി ലഭിച്ചത്. എന്നാൽ മാനദണ്ഡ്ങ്ങൾ പാലിക്കാത്ത ചില വിദ്യാലയങ്ങളുടെ അപേക്ഷകൾ നിരസിച്ചിട്ടുമുണ്ട്. ഫീസ് വർധിപ്പിക്കാനാ
ദോഹ: ദുബായിലെ സ്‌കൂളുകളിൽ ഫീസ് വർദ്ധനവിന് മന്ത്രാലയം അനുമതി നല്കിയതിന് പിന്നാലെ ഖത്തറിലെ ചില സ്വകാര്യ സ്‌കൂളുകളിലും ഫീസ് വർദ്ധനവ് ഉറപ്പായി. മന്ത്രാലയം നിഷ്‌കർഷിച്ച മാനദണ്ഡൾ പാലിക്കുന്ന ചില സ്‌കൂളുകൾക്കാണ് അനുമതതി ലഭിച്ചത്. എന്നാൽ മാനദണ്ഡ്ങ്ങൾ പാലിക്കാത്ത ചില വിദ്യാലയങ്ങളുടെ അപേക്ഷകൾ നിരസിച്ചിട്ടുമുണ്ട്.
ഫീസ് വർധിപ്പിക്കാനായി അപേക്ഷകൾ സമർപ്പിച്ച ചില സ്വകാര്യ സ്‌കൂളുകളുടെ അപേക്ഷകളിന്മേൽ സൂക്ഷ്മ പരിശോധന നടത്തി രികയാണെന്നും വൈകാതെ ഇവയിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂൾ ഓഫീസിനെ (പി.എസ്.ഒ)
ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു. അടുത്ത അധ്യയനവർഷം മുതൽ ഫീസ് നിരക്ക് വർധിപ്പിക്കാനാണ് ഈ സ്‌കൂളുകൾ അപേക്ഷ നൽകിയിരുന്നത്.
വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ മന്ത്രാലയം ബാധ്യസ്ഥരാണെന്നും തങ്ങൾ നിഷ്‌കർഷിക്കുന്ന നിലവാരവും മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്ന വിദ്യാലയങ്ങൾക്ക് മാത്രമേ ഫീസ് വർധിപ്പിക്കാനുള്ള അനുമതി നൽകൂവെന്നും മന്ത്രാലയം വ്യക്തമാക്കി. രജിസ്‌ട്രേഷൻ ആരംഭിക്കുന്ന മാർച്ച് ഒന്നിന് മുമ്പായി അപേക്ഷകളിന്മേലുള്ള തീരുമാനം മന്ത്രാലയം സ്‌കൂളുകളെ അറിയിക്കും.
നിലവിലുള്ള അധ്യയനവർഷം ഫീസ് വർധനക്കായി അപേക്ഷിച്ച 64 ഓളം സ്‌കൂളുകൾക്ക് അനുമതി നൽകിയിരുന്നു. ഇവയിൽ നാല് സ്‌കൂളുകൾക്ക് 10 ശതമാനം ഫീസ് വർധനവിനും 60ഓളം സ്‌കൂളുകൾക്ക് രണ്ട് ശതമാനം ഫീസ് വർധനക്കുമാണ് കഴിഞ്ഞ വർഷം അംഗീകാരം നൽകിയത്. 41 സ്‌കൂളുകളുടെ അപേക്ഷകൾ നിരസിച്ചതായി സുപ്രീം വിദ്യാഭ്യാസ കൗൺസിൽ അറിയിച്ചിരുന്നു.
നഷ്ടം കാരണം പൂട്ടേണ്ട അവസ്ഥ വന്ന നാല് സ്‌കൂളുകൾക്കാണ് 10 ശതമാനം വർധനക്ക് അംഗീകാരം നൽകിയത്. സ്‌കൂൾ ഫീസ് വർധനയുടെ അപേക്ഷകളുമായി ബന്ധപ്പെട്ട് പ്രത്യേക ധനകാര്യ സംഘം നിലവിലുണ്ട്. ഈ സംഘം സ്‌കൂളുകളിൽ പരിശോധന നടത്തി, നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ ബോധ്യപ്പെട്ടാൽ മാത്രമേ ഫീസ് വർധിപ്പിക്കാനുള്ള അനുമതി നൽകുകയുള്ളൂ. സ്വകാര്യ സ്‌കൂളുകൾ പൊടുന്നനെ ഫീസ് വർധന പ്രാബല്യത്തിൽ വരുത്തരുതെന്നും ഫീസ് ഘടനയും സമയക്രമവും മുൻകൂട്ടി രക്ഷിതാക്കളെ അറിയിക്കണമെന്നും സുപ്രീം വിദ്യാഭ്യാസ കൗൺസിലിന്റെ നിഷ്‌കർഷയുണ്ട്.