- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് സംഘടിപ്പിച്ച ഖത്തർ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളിൽ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മാനവരാശിക്കും ജീവജാലങ്ങൾക്കുമെല്ലാം നിലനിൽക്കാൻ കഴിയുന്ന പരിസ്ഥിതി നിലനിർത്തേണ്ടത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണ് അദ്ദേഹം പറഞ്ഞു. നമ്മുടെ തെറ്റായ നിലപാടികളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുന്നു വെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. അന്തരീക്ഷതാപനിലയിലെ വർദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്നങ്ങൾക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പ
ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് സംഘടിപ്പിച്ച ഖത്തർ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളിൽ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മാനവരാശിക്കും ജീവജാലങ്ങൾക്കുമെല്ലാം നിലനിൽക്കാൻ കഴിയുന്ന പരിസ്ഥിതി നിലനിർത്തേണ്ടത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണ് അദ്ദേഹം പറഞ്ഞു.
നമ്മുടെ തെറ്റായ നിലപാടികളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുന്നു വെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. അന്തരീക്ഷതാപനിലയിലെ വർദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്നങ്ങൾക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാൻ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളർത്തിയും പരിസ്ഥിതി സംരക്ഷിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂർണമായ ജീവിതം ഉറപ്പുവരുത്തുവാൻ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും ഈ രംഗത്ത് ഓരോരുത്തർക്കും എന്ത് ചെയ്യുവാൻ കഴിയുമെന്നതാണ് കാതലായ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയിൽ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തിൽ നിന്നും പുറം തിരിഞ്ഞ് നിൽക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാർഗങ്ങളാണ് പരിസ്ഥിതി ദിനത്തിൽ പ്രസക്തമാകുന്നത്. കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിർമ്മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂർവമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാൽ പാരിസ്ഥിക പ്രശ്നങ്ങൾ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം മൂലം ലോകമൊരു പാരിസ്ഥിതികാടിയന്തരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുൾപ്പടെ ഭൂമിയിലുള്ള സകലജീവജാലങ്ങളുടെയും നിലനിൽപിന് ഭീഷണി ഉയർത്തിയിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെ സംയുക്തമായി നേരിടുവാൻ ലോകരാജ്യങ്ങൾ ഒപ്പുവെച്ച പാരിസ് ഉടമ്പടിയിൽ നിന്നും ഇക്കഴിഞ്ഞ ദിവസമാണ് അമേരിക്കൻ ഐക്യനാടുകൾ ഏകപക്ഷീയമായി പിൻവാങ്ങിയത്. ഭാവിതലമുറകളെ കുറിച്ചോർക്കാതെയുള്ള അത്തരം സ്വാർത്ഥമായ പിൻവാങ്ങലുകൾ മനുഷ്യസമൂഹത്തിന് തന്നെ വലിയ ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ പരിസ്ഥിതി നമ്മുടെ പാരമ്പര്യം എന്നതാണ് ഈ വർഷത്തെ ഖത്തർ പരിസ്ഥിതിദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. ഓരോരുത്തരും പരിസ്ഥിതിയോടും പാരമ്പര്യത്തോടും പ്രതിബദ്ധതയുള്ളവരായാൽ മാത്രമേ പ്രകൃതി സൗന്ദര്യവും ആവാസ വ്യവസ്ഥയും സന്തുലിതമായി നിലനിർത്താനാവുകയുള്ളൂവെന്നാണ് പ്രമേയം ഉദ്ഘോഷിക്കുന്നത്.
മനുഷ്യർ പ്രകൃതിയുടെതന്നെ ഭാഗമാണെന്നും, പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നുമുള്ള ചിന്ത കൂടുതൽ പ്രസക്തമാവുകയാണ്. നമുക്ക് ലഭിച്ചതിലും മെച്ചപ്പെട്ട അവസ്ഥയിൽ ഭൂമിയെ അടുത്ത തലമുറകൾക്ക് കൈമാറുവാൻ കഴിയണം. അതുകൊണ്ടുതന്നെ, നാം ഓരോരുത്തരും നമ്മുടെ ചുറ്റുപാടുകളെയും ജീവിതശൈലികളേയും പരിസ്ഥിതിസൗഹാർദമായി മാറ്റുവാനുള്ള നടപടികൾ എടുക്കേണ്ടതുണ്ട്. അത്തരമൊരു മൂല്യബോധം വളർത്തിയെടുക്കുവാനും എല്ലാവരിലും എത്തിക്കുവാനും നമുക്ക് സാധിക്കണം. പരിസ്ഥിതിസംരക്ഷണം വർഷം മുഴുവനുമുള്ള പ്രവർത്തനമായി മാറണം. എല്ലാവരും പരിസ്ഥിതിസംരക്ഷണത്തെ അവരുടെ ചുമതലയായി കാണുന്ന നില വളർന്നുവരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏതാനും തൈകൾ നടുകയും അവയെ സംരക്ഷിക്കാമന്നെ പ്രതിജ്ഞയെടുക്കുകയും ചെയ്താണ് പരിപാടി അവസാനിച്ചത്.
ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, സിയാഹുറഹ്മാൻ, സൈദലവി അണ്ടേക്കാട്, ജോജിൻ മാത്യൂ, കാജ ഹുസൈൻ, ശരൺ എസ്. സുകു, മുഹമ്മദ് റാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.