- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറും ദേശിയദിനാഘോഷത്തിനായി ഒരുങ്ങി; കർശനഗതാഗത നിയന്ത്രണവുമായി സിവിൽ ഡിഫൻസ് വിഭാഗം
ഖത്തർ ദേശീയ ദിനാഘോഷത്തെ വരവേല്ക്കാനൊരുങ്ങുകയാണ് രാജ്യം. പ്രവാസികളും സ്വദേശികളും ഇതിനായുള്ള ഒരുക്കത്തിലാണ്.ഈ മാസം 18 നാണ് ഖത്തർ ദേശീയ ദിനാഘോഷം. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് കർശന ഗതാഗത സുരക്ഷാ നടപടികൾ സ്വീകരിച്ചതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു ദേശീയദിനാഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ബസ് ഗതാഗതം ക്രമീകരിച്ചതായും അധികൃതർ അറിയിച്ചു .വിപുലമായ ഒരുക്കങ്ങളോടെ നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ സുഖമമായ നടത്തിപ്പിന് ട്രാഫിക് വിഭാഗവും സുരക്ഷാസേനയും കാര്യമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ദേശീയ ദിനാഘോഷപരേഡ് നടക്കുന്ന ദോഹ കോർണീഷിലേക്ക് മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുൽ വാഹബ്, ടെന്നീസ് കോംപ്ലക്സ്, റുമൈല റൗണ്ട് എബൗട്ട്, ഷെറാട്ടൺ തുടങ്ങി വിവിധ പോയിന്റുകളിൽ നിന്നായി ബസ് ഗതാഗത ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മിനി പരേഡും പ്രത്യേക പരിപാടികളും നടക്കും. മാസ്‌കുകളുടെ ഉപയോഗം, കാർ നമ്പർ പ്ലേറ്റുകൾ മറച്ചു കൊണ്ട് പതാക പതപ്പിക്കൽ, കാറുകളിൽ ഫോം സ്‌പ്രേ ചെയ്യൽ, റ
ഖത്തർ ദേശീയ ദിനാഘോഷത്തെ വരവേല്ക്കാനൊരുങ്ങുകയാണ് രാജ്യം. പ്രവാസികളും സ്വദേശികളും ഇതിനായുള്ള ഒരുക്കത്തിലാണ്.ഈ മാസം 18 നാണ് ഖത്തർ ദേശീയ ദിനാഘോഷം. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് കർശന ഗതാഗത സുരക്ഷാ നടപടികൾ സ്വീകരിച്ചതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു
ദേശീയദിനാഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ബസ് ഗതാഗതം ക്രമീകരിച്ചതായും അധികൃതർ അറിയിച്ചു .വിപുലമായ ഒരുക്കങ്ങളോടെ നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ സുഖമമായ നടത്തിപ്പിന് ട്രാഫിക് വിഭാഗവും സുരക്ഷാസേനയും കാര്യമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ദേശീയ ദിനാഘോഷപരേഡ് നടക്കുന്ന ദോഹ കോർണീഷിലേക്ക് മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുൽ വാഹബ്, ടെന്നീസ് കോംപ്ലക്സ്, റുമൈല റൗണ്ട് എബൗട്ട്, ഷെറാട്ടൺ തുടങ്ങി വിവിധ പോയിന്റുകളിൽ നിന്നായി ബസ് ഗതാഗത ക്രമീകരിച്ചിട്ടുണ്ട്.
ഇതിനു പുറമെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മിനി പരേഡും പ്രത്യേക പരിപാടികളും നടക്കും. മാസ്‌കുകളുടെ ഉപയോഗം, കാർ നമ്പർ പ്ലേറ്റുകൾ മറച്ചു കൊണ്ട് പതാക പതപ്പിക്കൽ, കാറുകളിൽ ഫോം സ്‌പ്രേ ചെയ്യൽ, റോഡിലെ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കൽ, കാറുകളുടെ ആകൃതി മാറ്റൽ എന്നിവ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
പൊതുജനങ്ങൾക്ക് അടിയന്തര സഹായം ആവശ്യമായി വന്നാൽ 999 എന്ന ഹെൽപ്ലൈനിൽ ബന്ധപ്പെടാം. ആഘോഷത്തിനിടയിൽ കുട്ടികളെ കാണാതായാലും സഹായത്തിനായി ഈ നമ്പറിൽ ബന്ധപ്പെടാം. വിളിക്കുന്നയാൾ നിൽക്കുന്ന ലൊക്കേഷൻ കൃത്യമായി അറിയിക്കണമെന്നു മാത്രം. കോർണിഷിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ സ്
ട്രീറ്റുകളിലും സിഗ്നലുകളിലും ട്രാഫിക് പട്രോളുകൾ പ്രവർത്തന സജ്ജമായിരിക്കും. വൈകുന്നേരം നടക്കുന്ന വർണാഭമായ വെടിക്കെട്ട് ആസ്വദിക്കാനായി കോർണിഷ് പൊതുജനത്തിനായി തുറന്നു കൊടുക്കുമെന്നും അധികൃതർ അറിയിച്ചു.