- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ ദേശീയദിന അവധി: ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം; നാളത്തെ പ്രവർത്തന സമയങ്ങൾ അറിയാം
ദോഹ: ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് 18ന് ഞായറാഴ്ച പൊതുഅവധിയായതിനാൽ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനു കീഴിലുള്ള ഹെൽത്ത് സെന്ററുകളിലെ പ്രവർത്തനസമയം പുനക്രമീകരിച്ചു. ദോഹ നഗരത്തിനുള്ളിലെ അൽ റയ്യാൻ, മദീനത് ഖലീഫ, റൗദത്ത് അൽ ഖയ്ൽ, ഉംഗുവൈലിന, അബൂബക്കർ സിദ്ദീഖ്, വെസ്റ്റ്ബേ, എയർപോർട്ട്, ലബൈബ്, ഉമർ ബിൻ ഖത്താബ്, മീസൈമീർ ഹെൽത്ത് സെന്ററുകൾ 18ന് രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും വൈകുന്നേരം നാലു മുതൽ രാത്രി പതിനൊന്നുവരെയും പ്രവർത്തിക്കും. ദന്തൽ സേവനങ്ങളും രണ്ടു ഷിഫ്റ്റായിട്ടായിരിക്കും ലഭ്യമാക്കു. രാവിലെ ഏഴു മുതൽ രണ്ടുവരെയും വൈകുന്നേരം നാലു മുതൽ രാത്രി പത്തുവരെയും. ദോഹ നഗരത്തിനു പുറത്തുള്ള അൽഖോർ, അൽ ശമാൽ, അൽ വഖ്റ ഹെൽത്ത് സെന്ററുകൾ രാവിലെ ഏഴു മുതൽ രാത്രി പതിനൊന്നുവരെ പ്രവർത്തിക്കും. എന്നാൽ ഇതിൽ അൽഖോർ, അൽ ശമാൽ ഹെൽത്ത് സെന്ററുകളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ പ്രവർത്തനം ഉണ്ടായിരിക്കില്ല. അൽ ഷഹാനിയ ഹെൽത്ത് സെന്റർ രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെയും ജുമൈലിയ ഹെൽത്ത് സെന്റർ ഓൺ കോൾ(ആവശ്യത്തിനനുസരിച്ച്) അടിസ
ദോഹ: ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് 18ന് ഞായറാഴ്ച പൊതുഅവധിയായതിനാൽ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനു കീഴിലുള്ള ഹെൽത്ത് സെന്ററുകളിലെ പ്രവർത്തനസമയം പുനക്രമീകരിച്ചു. ദോഹ നഗരത്തിനുള്ളിലെ അൽ റയ്യാൻ, മദീനത് ഖലീഫ, റൗദത്ത് അൽ ഖയ്ൽ, ഉംഗുവൈലിന, അബൂബക്കർ സിദ്ദീഖ്, വെസ്റ്റ്ബേ,
എയർപോർട്ട്, ലബൈബ്, ഉമർ ബിൻ ഖത്താബ്, മീസൈമീർ ഹെൽത്ത് സെന്ററുകൾ 18ന് രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും വൈകുന്നേരം നാലു മുതൽ രാത്രി പതിനൊന്നുവരെയും പ്രവർത്തിക്കും. ദന്തൽ സേവനങ്ങളും രണ്ടു ഷിഫ്റ്റായിട്ടായിരിക്കും ലഭ്യമാക്കു.
രാവിലെ ഏഴു മുതൽ രണ്ടുവരെയും വൈകുന്നേരം നാലു മുതൽ രാത്രി പത്തുവരെയും. ദോഹ നഗരത്തിനു പുറത്തുള്ള അൽഖോർ, അൽ ശമാൽ, അൽ വഖ്റ ഹെൽത്ത് സെന്ററുകൾ രാവിലെ ഏഴു മുതൽ രാത്രി പതിനൊന്നുവരെ പ്രവർത്തിക്കും. എന്നാൽ ഇതിൽ അൽഖോർ, അൽ ശമാൽ ഹെൽത്ത് സെന്ററുകളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ പ്രവർത്തനം ഉണ്ടായിരിക്കില്ല. അൽ ഷഹാനിയ ഹെൽത്ത് സെന്റർ രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെയും ജുമൈലിയ ഹെൽത്ത് സെന്റർ ഓൺ കോൾ(ആവശ്യത്തിനനുസരിച്ച്) അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും.
അൽ ശഹാനിയ, അൽ ശമാൽ ഹെൽത്ത് സെന്ററുകളിലെ ദന്തൽ സേവനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഒറ്റ ഷിഫ്റ്റ് മാത്രമായിരിക്കും പ്രവർത്തിക്കുക. അൽഖോറിലെയും അൽ വഖ്റയിലെയും ദന്തൽ സേവനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും വൈകുന്നേരം നാലു മുതൽ രാത്രി പത്തുവരെയും രണ്ടു ഷിഫ്റ്റുകളായി ലഭിക്കും. ഉംസലാൽ, അൽ ദായേൻ, അൽ കരാന, അബു നഖ്ല, അൽ തുമാമ, ഗറാഫത് അൽ റയ്യാൻ, ലഗ്വൈരിയ, അൽ കാബൻ ഹെൽത്ത്സെന്ററുകൾ ദേശീയദിനത്തിൽ അവധിയായിരിക്കും. ഓഫ്താൽമോളജി, ഇഎൻടി, ത്വക്ക് രോഗ ചികിത്സാ ക്ലിനിക്കുകൾ ഉള്ള ഹെൽത്ത് സെന്ററുകളിലെ ഈ ക്ലിനിക്കുകൾ 18ന് പ്രവർത്തിക്കില്ല. വിവാഹപൂർവ പരിശോധനാക്ലിനിക്കുകളും പ്രവർത്തിക്കില്ല.