- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ ദേശീയ ദിനം: വേറിട്ട പരിപാടികളുമായി ഖത്തർ കൾച്ചറൽ ഫോറം ആഘോഷം
ദോഹ : ഖത്തർ ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഖത്തർ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഡിസംബർ 18ന് രാവിലെ 11 മണിക്ക് ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ റീഹാബിലിറ്റേഷൻ ഇന്സ്റ്റിട്യൂട്ടിൽ വെച്ചു നടക്കുന്ന 'രോഗികളോടൊപ്പം സഹവാസവും ആഘോഷവുമാണ്' പരിപാടി. എല്ലാ പൗരന്മാർക്കും ആസ്വദിക്കാവുന്ന വിധം ദോഹയിലെ വിവിധ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, മാജിക് ഷോ, വാദ്യമേളങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഖത്തറിലെയും മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. അന്നേ ദിവസം മിനിസ്ട്രി ഓഫ് ഇന്റീരിയറുമായി സഹകരിച്ച് ഉച്ചക്ക് 2.30 മുതൽ നടക്കുന്ന ദേശീയ ദിന പരിപാടികളിൽ വൈവിധ്യമാർന്ന പരേഡും കലാപരിപാടികളുമായി ഖത്തർ കൾച്ചറൽ ഫോറവും പങ്ക് ചേരും. സ്ത്രീകളും കുട്ടികളുമടക്കം അണിനിരക്കുന്ന പ്രത്യേക പരേഡ് ജീവിക്കുന്ന നാടിനോടുള്ള പ്രവാസി ജനതയുടെ മുഴുവൻ സ്‌നേഹവും വിളംബരം ചെയ്യുന്ന ഒന്നായിരിക്കും. ആലോചന യോഗത്തിൽ പ്രോഗ്രാം ജനറൽ കൺവീനർ ആയി അ
ദോഹ : ഖത്തർ ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഖത്തർ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഡിസംബർ 18ന് രാവിലെ 11 മണിക്ക് ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ റീഹാബിലിറ്റേഷൻ ഇന്സ്റ്റിട്യൂട്ടിൽ വെച്ചു നടക്കുന്ന 'രോഗികളോടൊപ്പം സഹവാസവും ആഘോഷവുമാണ്' പരിപാടി. എല്ലാ പൗരന്മാർക്കും ആസ്വദിക്കാവുന്ന വിധം ദോഹയിലെ വിവിധ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, മാജിക് ഷോ, വാദ്യമേളങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഖത്തറിലെയും മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
അന്നേ ദിവസം മിനിസ്ട്രി ഓഫ് ഇന്റീരിയറുമായി സഹകരിച്ച് ഉച്ചക്ക് 2.30 മുതൽ നടക്കുന്ന ദേശീയ ദിന പരിപാടികളിൽ വൈവിധ്യമാർന്ന പരേഡും കലാപരിപാടികളുമായി ഖത്തർ കൾച്ചറൽ ഫോറവും പങ്ക് ചേരും. സ്ത്രീകളും കുട്ടികളുമടക്കം അണിനിരക്കുന്ന പ്രത്യേക പരേഡ് ജീവിക്കുന്ന നാടിനോടുള്ള പ്രവാസി ജനതയുടെ മുഴുവൻ സ്‌നേഹവും വിളംബരം ചെയ്യുന്ന ഒന്നായിരിക്കും.
ആലോചന യോഗത്തിൽ പ്രോഗ്രാം ജനറൽ കൺവീനർ ആയി അനീസ് മാളയെ തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി മജീദലി പരിപാടികൾ വിശദീകരിച്ചു. മുഹമ്മദ് റാഫി, റഷീദ് അഹമ്മദ്, തോമസ് സക്കറിയ, ശശിധര പണിക്കർ, നൂർജഹാൻ ഫൈസൽ എന്നിവർ സംസാരിച്ചു.
വിവിധ ജില്ല, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും വ്യത്യസ്തമായ പരിപാടികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.