ത്തർ ദേശീയദിനാഘോഷ ലഹരിയിലാണ്. നാടും നഗരവും ഒരാഴ്‌ച്ചയിലേറെയായി ആഘോഷങ്ങൾ സംഘടിപ്പിച്ച് വരുകയാണ്.ദർബ് അൽ സായിയിലുൾപ്പെടെ പ്രധാന ആഘോഷ വേദിയിലെല്ലാം വൻ ജനത്തിരക്കായിരുന്നു. ഇത്തവണ രണ്ടുദിവസത്തെ അവധികൂടി ലഭിച്ചതോടെ പ്രവാസികളും ആഘോഷത്തിമിർപ്പിലാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡാണ് ഇന്നലെ കോർണിഷിൽ അരങ്ങേറിയത്. അപ്പാഷെ, എഫ്-15, ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങളും മറ്റു പോർവിമാനങ്ങളും ഇതാദ്യമായി ദേശീയദിന പരേഡിന്റെ ഭാഗമായി ഖത്തർ ആകാശത്തിലൂടെ പറന്നു. കാഴ്ചക്കാരായെത്തിയവർക്ക് ഇത് നവ്യാനുഭവമായി. കൂടാതെ മികച്ച പരിശീലനം സിദ്ധിച്ച ഖത്തരി സംഘം നേതൃത്വം നൽകിയ അൽ സഈം സൈനിക കോളേജ് എയർക്രാഫ്റ്റുകളും പ്രധാന പ്ലാറ്റ്‌ഫോമിലൂടെ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെച്ച് പറന്നു.പ്രവാസി സംഘടനകളും മലയാളി സമൂഹവും നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഖത്തർ കെഎംസിസി, യൂത്ത് റോറം, ഖത്തർ കൾച്ചറൽ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പരിപാടികൾ അരങ്ങേറി.

ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഒട്ടേറെ തടവുകാർക്കു മാപ്പുനല്കിയതായും അറിയിച്ചു.