ദോഹ: ആറാമത് ദേശീയ കായികദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് രാജ്യം ദേശീയ കായികദിനം ആചരിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തിൽ കായികപരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് രാജ്യം കായികദിനം വിപുലമായി ആഘോഷിക്കുന്നത്.