- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും പൂർണ ശമ്പളത്തോടെ രണ്ടാഴ്ചത്തെ രോഗാവധി ഉറപ്പ്; തുടർന്നുള്ള നാലാഴ്ച്ച വരെ പകുതി ശമ്പളത്തോടെ അവധി നീട്ടാനും അനുമതി; മലയാളികൾക്കും ഗുണകരമാകുന്ന പുതിയ നിയമങ്ങൾ ഇങ്ങനെ
പുതിയ തൊഴിൽ താമസാനുമതി നിയമപ്രകാരം ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും രണ്ടാഴ്ച പൂർണ ശമ്പളത്തോടെ സിക്ക് ലീവ് ലഭിക്കും. തുടർന്നുള്ള നാലാഴ്ച പകുതി ശമ്പളത്തോടെ അവധി നീട്ടാനുമാവും. തൊഴിൽ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. ആറാഴ്ചയിലധികം അവധി നീണ്ടാൽ ജോലിയിൽ തിരികെ പ്രവേശിക്കും വരെ തൊഴിലാളിക്ക് ശമ്പളത്തിന് അർഹതയുണ്ടാവില്ല. അംഗീകൃത ഡോക്ടറുടെ ശുപാർശയോടെ വേണം സിക്ക് ലീവിന് അപേക്ഷിക്കാൻ. ഈ അപേക്ഷ കമ്പനി അംഗീകരിച്ചാലേ ശമ്പളാനുകൂല്യം ലഭിക്കൂ. ദീർഘനാൾ സിക്ക് ലീവിൽ തുടരുന്നത് തൊഴിലാളികൾക്ക് ആശാസ്യമല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിലെടുക്കുന്നതിന് അനുയോജ്യരല്ലാത്തവരെ പിരിച്ചുവിടാൻ കമ്പനികൾക്ക് അധികാരമുണ്ടെന്നതു മറക്കരുത്. തൊഴിലപകടങ്ങളിൽ പരിക്കേൽ ക്കുന്നവർക്ക് പരമാവധി ആറുമാസത്തേക്ക് പൂർണശമ്പളത്തോടെ ചികിൽസാ അവധി ലഭിക്കും. ചികിൽസിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് അവധി ലഭിക്കുക. ചികിൽസാ ചെലവുകൾ വഹിക്കേണ്ടതും തൊഴിലുടമയാണ്. തൊഴിലിടങ്ങളിൽ അപകടമുണ്ടായാൽ ചികിത്സാ സമയങ്ങളി
പുതിയ തൊഴിൽ താമസാനുമതി നിയമപ്രകാരം ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും രണ്ടാഴ്ച പൂർണ ശമ്പളത്തോടെ സിക്ക് ലീവ് ലഭിക്കും. തുടർന്നുള്ള നാലാഴ്ച പകുതി ശമ്പളത്തോടെ അവധി നീട്ടാനുമാവും. തൊഴിൽ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. ആറാഴ്ചയിലധികം അവധി നീണ്ടാൽ ജോലിയിൽ തിരികെ പ്രവേശിക്കും വരെ തൊഴിലാളിക്ക് ശമ്പളത്തിന് അർഹതയുണ്ടാവില്ല. അംഗീകൃത ഡോക്ടറുടെ ശുപാർശയോടെ വേണം സിക്ക് ലീവിന് അപേക്ഷിക്കാൻ. ഈ അപേക്ഷ കമ്പനി അംഗീകരിച്ചാലേ ശമ്പളാനുകൂല്യം ലഭിക്കൂ.
ദീർഘനാൾ സിക്ക് ലീവിൽ തുടരുന്നത് തൊഴിലാളികൾക്ക് ആശാസ്യമല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിലെടുക്കുന്നതിന് അനുയോജ്യരല്ലാത്തവരെ പിരിച്ചുവിടാൻ കമ്പനികൾക്ക് അധികാരമുണ്ടെന്നതു മറക്കരുത്. തൊഴിലപകടങ്ങളിൽ പരിക്കേൽ ക്കുന്നവർക്ക് പരമാവധി ആറുമാസത്തേക്ക് പൂർണശമ്പളത്തോടെ ചികിൽസാ അവധി ലഭിക്കും. ചികിൽസിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് അവധി ലഭിക്കുക. ചികിൽസാ ചെലവുകൾ വഹിക്കേണ്ടതും തൊഴിലുടമയാണ്.
തൊഴിലിടങ്ങളിൽ അപകടമുണ്ടായാൽ ചികിത്സാ സമയങ്ങളിലും കുറഞ്ഞത് ആറ് മാസക്കാലം മുഴുവൻ ശമ്പളവും തൊഴിലാളിക്ക് നൽകണം. കോമ്പീറ്റന്റ് മെഡിക്കൽ അഥോറിറ്റിയുടെ തീരുമാനപ്രകാരം തൊഴിലുടമയുടെ ചെലവിൽ കൃത്യമായ വൈദ്യ ചികിത്സയും നൽകണം.