- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ കരാർ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ജോലിമാറ്റത്തിനുള്ള നിബന്ധനകൾ ലഘൂകരിച്ചു; 60 വയസിനു മുകളിലുള്ളവർക്കു തൊഴിൽ മാറുന്നതിനുള്ള വിലക്കും പിൻവലിച്ചു; പുതുക്കിയ മാറ്റങ്ങൾ അറിയാം
ദോഹ: പ്രവാസികളുടെ തൊഴിൽ മാറ്റത്തിന് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്ന വ്യവസ്ഥകൾ ലഘൂകരിക്കാൻ പുതിയ തീരുമാനം.പുതുതായി നിലവിൽ വന്ന തൊഴിൽ നിയമം അനുസരിച്ച് ഒരു കമ്പനിയിൽനിന്നും മറ്റൊരു കമ്പനിയിയിലേക്ക് വിസ മാറുന്നതിന് പുതിയ കമ്പനിയിൽ രാജ്യവും ലിംഗവും സമാന പ്രൊഫഷനും ചേർന്നു വരുന്ന വിസ ക്വോട്ട ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തത്. അറുപത് വയസ്സിന് മുകളിലുള്ളവർക്ക് വച്ച പ്രത്യേക വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. തൊഴിൽ മാറ്റത്തിന് അപേക്ഷിക്കേണ്ട വെബ്സൈറ്റ് ലിങ്കിൽ നിന്നാണ് ഈ വ്യവസ്ഥകൾ ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ പുതിയ കമ്പനിയിൽ സമാന രാജ്യവും ലിംഗവും പ്രൊഫഷനും ചേർന്നു വന്നാൽ മാത്രമെ തൊഴിൽ മാറ്റത്തിന് സാധിക്കുമായിരുന്നുള്ളൂ. വിസ മാറ്റത്തിന് പുതിയ മാനദണ്ഡം വന്നത് ജോലിക്കാരെ റിക്രൂട്ട് ചെയ്ത കമ്പനികളെയും ജോലിക്കാരെയും ഒരുപോലെ വലച്ചിരുന്നു. കമ്പനികളിൽ മതിയായ നിബന്ധന ചേർന്നു വരുന്ന വിസ ക്വാട്ടയില്ലെന്നതാണ് പ്രശ്നം. വിസ ക്വാട്ടയില്ലെങ്കിലും ആവശ്യമായ ജീ
ദോഹ: പ്രവാസികളുടെ തൊഴിൽ മാറ്റത്തിന് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്ന വ്യവസ്ഥകൾ ലഘൂകരിക്കാൻ പുതിയ തീരുമാനം.പുതുതായി നിലവിൽ വന്ന തൊഴിൽ നിയമം അനുസരിച്ച് ഒരു കമ്പനിയിൽനിന്നും മറ്റൊരു കമ്പനിയിയിലേക്ക് വിസ മാറുന്നതിന് പുതിയ കമ്പനിയിൽ രാജ്യവും ലിംഗവും സമാന പ്രൊഫഷനും ചേർന്നു വരുന്ന വിസ ക്വോട്ട ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തത്. അറുപത് വയസ്സിന് മുകളിലുള്ളവർക്ക് വച്ച പ്രത്യേക വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. തൊഴിൽ മാറ്റത്തിന് അപേക്ഷിക്കേണ്ട വെബ്സൈറ്റ് ലിങ്കിൽ നിന്നാണ് ഈ വ്യവസ്ഥകൾ ഒഴിവാക്കിയിരിക്കുന്നത്.
നേരത്തെ പുതിയ കമ്പനിയിൽ സമാന രാജ്യവും ലിംഗവും പ്രൊഫഷനും ചേർന്നു വന്നാൽ മാത്രമെ തൊഴിൽ മാറ്റത്തിന് സാധിക്കുമായിരുന്നുള്ളൂ. വിസ മാറ്റത്തിന് പുതിയ മാനദണ്ഡം വന്നത് ജോലിക്കാരെ റിക്രൂട്ട് ചെയ്ത കമ്പനികളെയും ജോലിക്കാരെയും ഒരുപോലെ വലച്ചിരുന്നു. കമ്പനികളിൽ മതിയായ നിബന്ധന ചേർന്നു വരുന്ന വിസ ക്വാട്ടയില്ലെന്നതാണ് പ്രശ്നം. വിസ ക്വാട്ടയില്ലെങ്കിലും ആവശ്യമായ ജീവനക്കാരെ മറ്റു കമ്പനികളിൽ നിന്നും വിസ മാറ്റത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു ഇതു വരെ നിലനിന്നിരുന്ന സൗകര്യം.
തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വർകർ നോട്ടീസ് ഇ സർവീസ് ലിങ്കിൽ എംപ്ലോയർ ചേഞ്ച്, ലീവ് ദ കൺട്രി സേവനങ്ങൾ പ്രവാസികൾക്ക് ഉപയോഗപ്പെടുത്താം. ഖത്വർ ഐ ഡിയും മൊബൈൽ നമ്പറും നൽകിയാൽ സേവനം ലഭിക്കും. തുടർന്ന് മൊബൈൽ ഫോണിലേക്ക്
വരുന്ന പിൻ നമ്പർ നൽകിയാൽ തൊഴിൽ, പ്രായം, തൊഴിലുടമകളുടെ വിവരങ്ങൾ തുടങ്ങിയവ തൊഴിലാളിക്ക് ലഭിക്കും. തുടർന്ന് താഴ്ഭാഗത്തുള്ള തൊഴിൽ മാറ്റം, രാജ്യം വിടുക തുടങ്ങിയ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ശേഷം അറ്റസ്റ്റ് ചെയ്ത കരാർ കോപ്പി അപ്ലോഡ് ചെയ്ത്
അപേക്ഷ സമർപ്പിച്ചാൽ മതി.
തൊഴിൽ മാറ്റത്തെ തടയുന്ന നിയന്ത്രണങ്ങളൊന്നും പുതിയ തൊഴിലുടമക്ക് ഉണ്ടാകരുതെന്ന വ്യവസ്ഥയാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ളത്. തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർ കരാർ അവസാനിക്കുന്നതിന് 30 ദിവസം മുമ്പ് മന്ത്രാലയത്തിന് അപേക്ഷ നൽകണം. കാലാവധി കൃത്യമായി പറയുന്ന കരാറുകളിലാണിത്. അതേസമയം കാലാവധി കൃത്യമായി പറയത്താ കരാറുകളിൽ അഞ്ച് വർഷത്തിൽ കുറയാത്ത കാലയളവ് സർവീസിൽ ഉണ്ടായിരിക്കണം. അഞ്ച് വർഷ സർവീസ് ആണെങ്കിൽ 30 ദിവസവും അഞ്ച് വർഷത്തേക്കാൾകൂടുതലാണെങ്കിൽ 60 ദിവസവുമാണ്. ആർബിട്രറീനസ്, കൺസിലിയേഷൻ കേസുകളിൽ അവ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം.
പുതിയ തൊഴിൽ താമസാനുമതി നിയമം (2015ലെ 21-ാം നമ്പർ നിയമം) ഇക്കഴിഞ്ഞ ഡിസംബർ 13നു പ്രാബല്യത്തിലായതോടെയാണ് കരാർ കാലാവധി പൂർത്തിയാക്കിയ തൊഴിലാളികൾക്കു ജോലിമാറാൻ അവസരമൊരുങ്ങിയത്. ഓൺലൈനിൽ ജോലിമാറ്റത്തിന് സാങ്കേതിക ബുദ്ധിമുട്ടു േനരിടുന്നവർക്ക് മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറിൽ(40288888) സഹായം തേടാം.