- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറന്നിറങ്ങുന്നത് നാലായിരം പശുക്കൾ; പാലിന്റെ കാര്യത്തിൽ ഖത്തറിന് ഇനി ആശങ്കയില്ല; സൗദിയോട് ഒരു 'മധുര' പ്രതികാരം
ദോഹ : സൗദിയടക്കമുള്ള രാജ്യങ്ങളുടെ നയതന്ത്ര ഉപരോധത്തിൽ പ്രതിസന്ധി നേരിടുന്ന ഖത്തറിന് ഇനി പാലിന്റെ കാര്യത്തിൽ പ്രതിസന്ധി നേരിടേണ്ടി വരില്ല.രാജ്യത്തെ പാൽക്ഷാമത്തിന് പരിഹാരമായി അമേരിക്കയിൽ നിന്നും 4000പശുക്കളാണ് ഖത്തറിലെത്തുക.നടന്നോ കപ്പൽ മാർഗമോ ആണ് ഇവ വരുന്നതെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി.വിമാനത്തിൽ കയറി ശരിക്കും വി ഐ പികളായിത്തന്നെയാണ് 'ഗോമാതാ'ക്കൾ ഖത്തറിലിറങ്ങുക. ഖത്തറിലെ പവർ ഇന്റർനാഷണലിന്റെ ചെയർമാനായ മുതാസ് അൽ ഖയ്യാത്താണ് വ്യത്യസ്തമായ ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിൽ നിന്ന് മാത്രമല്ല,ഓസ്‌ട്രേലിയയിൽ നിന്നും ഖത്തറിലേക്ക് പറക്കാൻ തയ്യാറെടുക്കുകയാണ് പശുപ്പട.ഇതുവരെ സൗദിയായിരുന്നു ഖത്തറിനു വേണ്ട പാലും പാലുല്പന്നങ്ങളുമൊക്കെ എത്തിച്ചു കൊണ്ടിരുന്നത്.എന്നാൽ ഉപരോധം വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.സൗദിയുടെ ഈ ചതിക്ക് കീഴടങ്ങിക്കൊടുക്കരുത് എന്ന ചിന്തയാണ് സ്വദേശി ബിസിനസ് പ്രമുഖന്റെ ഈ തീരുമാനത്തിന് പിന്നിൽ. ഖത്തർ എയർവേയ്സിന്റെ 60 വിമാനങ്ങൾ ഇതിനായി ചാർട്ടു ചെയ്യാനും തീരുമാനമായി. ഇനി ഫ്
ദോഹ : സൗദിയടക്കമുള്ള രാജ്യങ്ങളുടെ നയതന്ത്ര ഉപരോധത്തിൽ പ്രതിസന്ധി നേരിടുന്ന ഖത്തറിന് ഇനി പാലിന്റെ കാര്യത്തിൽ പ്രതിസന്ധി നേരിടേണ്ടി വരില്ല.രാജ്യത്തെ പാൽക്ഷാമത്തിന് പരിഹാരമായി അമേരിക്കയിൽ നിന്നും 4000പശുക്കളാണ് ഖത്തറിലെത്തുക.നടന്നോ കപ്പൽ മാർഗമോ ആണ് ഇവ വരുന്നതെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി.വിമാനത്തിൽ കയറി ശരിക്കും വി ഐ പികളായിത്തന്നെയാണ് 'ഗോമാതാ'ക്കൾ ഖത്തറിലിറങ്ങുക.
ഖത്തറിലെ പവർ ഇന്റർനാഷണലിന്റെ ചെയർമാനായ മുതാസ് അൽ ഖയ്യാത്താണ് വ്യത്യസ്തമായ ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിൽ നിന്ന് മാത്രമല്ല,ഓസ്‌ട്രേലിയയിൽ നിന്നും ഖത്തറിലേക്ക് പറക്കാൻ തയ്യാറെടുക്കുകയാണ് പശുപ്പട.ഇതുവരെ സൗദിയായിരുന്നു ഖത്തറിനു വേണ്ട പാലും പാലുല്പന്നങ്ങളുമൊക്കെ എത്തിച്ചു കൊണ്ടിരുന്നത്.എന്നാൽ ഉപരോധം വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.സൗദിയുടെ ഈ ചതിക്ക് കീഴടങ്ങിക്കൊടുക്കരുത് എന്ന ചിന്തയാണ് സ്വദേശി ബിസിനസ് പ്രമുഖന്റെ ഈ തീരുമാനത്തിന് പിന്നിൽ. ഖത്തർ എയർവേയ്സിന്റെ 60 വിമാനങ്ങൾ ഇതിനായി ചാർട്ടു ചെയ്യാനും തീരുമാനമായി.
ഇനി ഫ്‌ളൈറ്റിറങ്ങുന്ന ഈ പശുക്കൾക്ക് നല്ല ഭക്ഷണവും വിശ്രമ കേന്ദ്രങ്ങളുമൊക്കെ വേണ്ടേയെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാനാവില്ലല്ലോ.അതിനുള്ള മാർഗവും മുതാസ് കണ്ടുവച്ചിട്ടുണ്ട്. ഇത്തരത്തിൽ എത്തിക്കുന്ന പശുക്കൾക്കായി ദോഹയുടെ വടക്കു ഭാഗത്തായി വിശാലമായ പുൽകൃഷി നടത്താനാണ് മുതാസ് അൽഖയാത്തിന്റെ പദ്ധതി. ഇതിനായി ഏകദേശം 70 ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തീർണമുള്ള ഭൂമിയും ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെത്തന്നെ മുതാസിന്റെ ഫാമിൽ നിന്ന് മെയ്ഡ് ഇൻ ഖത്തർ പാൽ ഖത്തർ വിപണിയിലിറങ്ങും.എന്തായാലും നമ്മുടെ രാജ്യത്ത് പശുവിന്റെ പേരിൽ തല്ലും കൊലയും വിവാദവുമൊക്കെ അരങ്ങേറുമ്പോഴാണ് അങ്ങ് അമേരിക്കയിലും ഖത്തറിലുമൊക്കെയുള്ള പശുക്കൾ ഇതൊന്നുമറിയാതെ 'കൂളാ'യി ഖത്തറിലേക്ക് പറക്കുന്നത്.