- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഖത്തർ പ്രട്രോളിയം ഉൾപ്പെടെയുള്ള കമ്പനികൾ; പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റിയവരിൽ മലയാളികളും
ഖത്തറിൽ ഏറ്റവും മികച്ച വേതനവും മറ്റാനുകൂല്യങ്ങളും നൽകി വന്നിരുന്ന ഖത്തർ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ മേഖലയിലെ സ്ഥാപനങ്ങൾ ചെലവുചുരുക്കലിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായും സൂചനയുണ്ട്. ഖത്തറിലെ എണ്ണ, പ്രകൃതി വാതക മേഖലയ
ഖത്തറിൽ ഏറ്റവും മികച്ച വേതനവും മറ്റാനുകൂല്യങ്ങളും നൽകി വന്നിരുന്ന ഖത്തർ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ മേഖലയിലെ സ്ഥാപനങ്ങൾ ചെലവുചുരുക്കലിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായും സൂചനയുണ്ട്.
ഖത്തറിലെ എണ്ണ, പ്രകൃതി വാതക മേഖലയിലെ വിവിധ കമ്പനികളാണ് വ്യാപകമായി ജീവനക്കാരെ പിരിച്ചു വിടുന്നത്. ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പിരിച്ചു വിടൽ നോട്ടീസ് കൈപ്പറ്റിയത്.
ആഗോള തലത്തിൽ എണ്ണവില ഇടിഞ്ഞതാണ് നടപടിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമീപഭാവിയിൽ വില കൂടാനുള്ള സാധ്യതയില്ലെന്ന റിപ്പോർട്ടും ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാൻ കമ്പനികളെ പ്രേരിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറക്കുന്നതോടൊപ്പം കൂടുതൽ ജോലികൾ പുറം കരാർ നൽകാനും കമ്പനികൾ ഒരുങ്ങുന്നുണ്ട്.
പ്രധാനമായും ടെക്‌നിക്കൽ വിഭാഗത്തിലും അഡ്‌മിനിസ്‌ട്രേഷൻ മേഖലയിലും ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടൽ നടപടിക്ക് വിധേയരായത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ജോലി നഷ്ടമാവുന്ന സൂചനയും ലഭിക്കുന്നുണ്ട്. മാസങ്ങൾക്കു മുമ്പേ ചില കമ്പനികൾ പുതിയ നിയമനങ്ങൾ നിർത്തി വച്ചിരുന്നു ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റുകമ്പനികളെ ലയിപ്പിക്കുന്ന നടപടികളും ആരംഭിച്ചിരുന്നു.